Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയും ഷിബുവും ഗണേഷിനെ ചതിച്ചു: പിള്ള

തിരുവനന്തപുരം: ഗണേഷ് കുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഷിബു ബേബി ജോണും ചേര്‍ന്ന് ചതിച്ചതാണെന്ന് പിതാവും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപ്പിള്ള. മന്ത്രിസ്ഥാനം പോയ ശേഷം ഷിബു തന്നെ ഒരിക്കല്‍ പോലും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് ഗണേഷും പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ഷിബു ബേബി ജോണും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് ഗണേഷിനെ ചതിച്ചതെന്ന് പിള്ള പറയുന്നു. ഒരു സത്യവും ഇല്ലാത്ത കാര്യത്തിന് വേണ്ടിയാണ് ഗണേഷിനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. സംഭവ നടന്നെന്നു പറയുന്ന ദിവസം ഗണേഷ് ആ സ്ത്രീയെ കണ്ടിട്ടു പോലുമില്ല. എന്നിട്ടും തിരുവഞ്ചൂര്‍ കള്ളക്കേസുണ്ടാക്കി ഗണേഷിനെകൊണ്ട് രാജിവെപ്പിച്ചു. കേസ് തീര്‍പ്പാക്കി മന്ത്രിസ്ഥനാം തിരികെ തരും എന്നവാക്ക് പാഴ് വാക്കായി.

R Balakrishna Pillai

ഇനി അഞ്ച് മാസം കഴിഞ്ഞ് മന്ത്രിയാക്കാം എന്നാണ് ഇവര്‍ പറയുന്നത്. ഇത് വിശ്വസിക്കാന്‍ ഞങ്ങള് കോത്താഴത്തു ജനിച്ചവരവരല്ല. ഗണേഷിന് താന്‍ നല്‍കിയതും അവന്‍ സമ്പാദിച്ചതുമായ എല്ലാ സ്വത്തുക്കളും ഈ ആറംഗ സംഘം തട്ടിയെടുത്തെന്ന് പിള്ള ആരോപിച്ചു. ഇനി ഗണേഷിന് മന്ത്രിസ്ഥാനം വേണ്ടെന്നും യുഡിഎഫിലേക്കില്ലെന്നും ബാലകൃഷ്ണപിള്ള അടിവരയിട്ടു പറഞ്ഞു.

അതേ സമയം യുഡിഎഫില്‍ തുടരും. സ്ഥാനമനാങ്ങള്‍ വേണ്ടെന്ന് പറയുന്നത് രമേശ് ചെന്നിത്തല പറയുന്നത് പോലെയല്ല. എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെ പിന്താങ്ങില്ല. നിയമസഭാ സമ്മേളനത്തിനുമുമ്പ് ഗണേഷിനെ മന്ത്രിയാക്കാമെന്ന് വാക്കു നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ വനംവകുപ്പിനെപ്പറ്റി ഗണേഷ് തന്നെ ഉത്തരം നല്‍കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ പള്ളിയില്‍നിന്നിറങ്ങി ഉമ്മന്‍ ചാണ്ടി കള്ളം പറഞ്ഞു -പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+