വന്‍കിട ഫ്ളാറ്റു നിര്‍മാണത്തിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സ് എഡിജിപി അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് മറികടന്ന് വന്‍കിട ഫ്ളാറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 77 വന്‍കിട ഫ് ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ച മുന്‍ ഫയര്‍ ഫോഴ്‌സ് മേധാവി ഡി.ജി.പി ജേക്കബ് തോമസിന്റെ നിലപാട് ശരിവെച്ചുകൊണ്ട്് അനികാന്ത് കഴിഞ്ഞദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, കേന്ദ്ര സുരക്ഷാ മാനദണ്ഡങ്ങള്‍ വന്‍കിടക്കാര്‍ക്ക് നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. അഗ്നിശമന സേനയല്ല വന്‍കിട കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടതെന്നാണ് ഇതിനായുള്ള സര്‍ക്കാരിന്റെ വാദം. അതുകൊണ്ടുതന്നെ അഗ്നിശമന സംവിധാനത്തിന് കേന്ദ്രചട്ടം നിര്‍ബന്ധമാക്കേണ്ടന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

വേണ്ടത്ര സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടങ്ങളുടെ നിര്‍മാണമെന്ന് കാട്ടിയായിരുന്നു ജേക്കബ് തോമസ് ഫ് ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിനും വിവാദങ്ങള്‍ക്കും വഴിവെച്ചു. ഇദ്ദേഹത്തിന്റെ പകരം വന്ന ഉദ്യോഗസ്ഥനും സുരക്ഷ കര്‍ശനമാക്കിയതോടെ ഇത് മറികടക്കാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
വന്‍കിടക്കാരുടെ ഫ് ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ചതാണ് തന്റെ സ്ഥാനചലനത്തിന് ഇടയാക്കിയതെന്ന് അന്ന് ഡിജിപി ജേക്കബ് തോമസ് പറഞ്ഞിത് വിവാദത്തിനിടയാക്കിയിരുന്നു. എന്നാല്‍ ജനദ്രോഹ നടപടികള്‍ക്ക് പരാതി ലഭിച്ചതുകൊണ്ടാണ് മാറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ അപകീര്‍ത്തികരമായ ഈ പ്രസ്താവനയ്‌ക്കെതിരെ ജേക്കബ് തോമസ് കോടതിയില്‍ പോകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications