സര്‍ക്കാരിന് കനത്ത തിരിച്ചടി; സുസ്ഥിര നഗര വികസ പദ്ധതി പാളി, പിഴയടക്കേണ്ടിവന്നത് 44 കോടി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സുസ്ഥിര നഗര വികസന പദ്ധതി പാളിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. എഡിബി ധനസഹായത്തോടെയുള്ള 1442 കോടിയുടെ സുസ്ഥിര നഗരവികസന പദ്ധതിയാണ് പാളിയത്.

എ.ഡി.ബി വായ്പയായി നല്‍കിയ 995 കോടിയില്‍ പകുതി മാത്രമേ ചെലവഴിക്കാനായുള്ളൂ. അഞ്ച് നഗരസഭകള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ടില്‍ നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്.

CAG

സര്‍ക്കാര്‍ വീഴ്ച മൂലം 43.66 കോടി പിഴയടക്കേണ്ടി വന്നുവെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തുന്നു. പൂര്‍ത്തിയാക്കാനായത് 24ല്‍ താഴെ പദ്ധതികള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 53 നഗരസഭകള്‍ക്കുള്ള 67.50 കോടി വായ്പ നഷ്
മാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
CAG criticise on city development plans
Please Wait while comments are loading...