കരാര്‍ കാലാവധി അട്ടിമറിച്ചു; വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.

രാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല

കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല

ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

 ക്രമക്കേടും പാഴ്‌ച്ചെലവും

ക്രമക്കേടും പാഴ്‌ച്ചെലവും

കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 ഓഹരിഘടനയിലെ മാറ്റം

ഓഹരിഘടനയിലെ മാറ്റം

ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

 ജാഗ്രത പുലര്‍ത്തണം

ജാഗ്രത പുലര്‍ത്തണം

40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന രാജ്യത്തെ ഒന്‍പതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്.

 കൂടുതല്‍ തുക മുടക്കുന്നത് സര്‍ക്കാര്‍

കൂടുതല്‍ തുക മുടക്കുന്നത് സര്‍ക്കാര്‍

7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സര്‍ക്കാരിന്റെ പദ്ധതികളെല്ലാം പാളുന്നു; എബിസി പദ്ധതിയും പാളി, എന്താണ് എബിസി പദ്ധതി?കൂടുതല്‍ വായിക്കൂ

ഒരമ്മയ്ക്കും സഹിക്കാനാകില്ല ഇത്; ഡേ കെയറിലെ ക്രൂരത, 9 മാസം പ്രായമുള്ള കുട്ടിക്ക് നഷ്ടമായത് കൈവിരല്‍...കൂടുതല്‍ വായിക്കൂ

English summary
CAG report about Adani's Vizhinjam project
Please Wait while comments are loading...