കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഡാര്‍ പരിശോധനയ്ക്കുള്ള പരീക്ഷണപ്പറക്കല്‍ വിജയകരം; സെപ്തംബറിന് മുമ്പ് കണ്ണൂർ വിമാനത്താവളം സജ്ജമാകും

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ പരിശോധനയ്ക്കായുള്ള പരീക്ഷണപറത്തൽ വിജയകരം. റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായാണ് പരീക്ഷണ വിമാനം എത്തിയത്. ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘമാണ് എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരീക്ഷണ വിമാനം പറത്തിയത്.

ബല്‍റാമിന് വീണ്ടും അടി; കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കുംബല്‍റാമിന് വീണ്ടും അടി; കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കും

എയർപോർട്ട് അതോറിറ്റിയുടെ ഡ്രോണിയര്‍ വിമാനത്തിലാണ് പരീക്ഷണ പറത്തൽ നടത്തിയത്.5,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.റഡാര്‍ സംവിധാനം കാലിബ്രേറ്റ്കഴിഞ്ഞതോടെ എനി കൊമേഷ്യല്‍ വിമാനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ സാധിക്കും.

airport


112.6 മെഗാഹെട്‌സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടേക്കുള്ള വിമാനങ്ങളില്‍ ഘടിപ്പിക്കും.റഡാര്‍ കമ്മീഷന്‍ ചെയ്തതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വന്നു. സെപ്തംബറിന് മുമ്പ് തന്നെ വിമാനത്താവളം പൂര്‍ണസജ്ജമാകുമെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു.

English summary
kannur airport radar test flight was success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X