Get Updates
Get notified of breaking news, exclusive insights, and must-see stories!

മടപ്പള്ളിയില്‍ വേദി അനുവദിക്കില്ലെന്ന് യുഡിഎസ്എഫ്; കാലിക്ക്റ്റ് യൂണിവേഴ്‌സിറ്റി ബിസോണ്‍ കലോത്സവം പോരിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലാ ബിസോണ്‍ കലോത്സവം മടപ്പള്ളി ഗവണ്‍മെന്‍റ് കോളെജില്‍ നടത്താനുള്ള എസ്എഫ്‌ഐ തീരുമാനം അംഗീകരിക്കില്ലെന്ന് യുഡിഎസ്എഫ്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ബിസോണ്‍ കലോത്സവം മടപ്പള്ളി ഗവണ്‍മെന്‍റ് കോളെജില്‍ നടത്താനുള്ള എസ്എഫ്‌ഐ തീരുമാനം അംഗീകരിക്കില്ലെന്ന് യുഡിഎസ്എഫ്. ബിസോണ്‍ കലോത്സവം നടത്തേണ്ടത് എവിടെയാണെന്ന് തീരുമാനിക്കേണ്ടത് സര്‍വകലാശാലാ യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐയല്ല. മറിച്ച് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവാണ്. യുഡിഎസ്എഫ് മുന്നണിയുടെ പ്രതിനിധിയായ നജ്മുസ്സാഖിബ് ബിന്‍ അബ്ദുല്ല അല്‍ കബീര്‍ഖാനാണ് ജില്ലാ എക്‌സിക്യൂട്ടിവ്. എന്നിരിക്കെ ജില്ലാ എക്‌സിക്യൂട്ടിവിനെ മറികടന്ന് മടപ്പള്ളി കോളെജില്‍ ബിസോണ്‍ നടത്താന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തും നിയമവിരുദ്ധവുമാണെന്ന് യുഡിഎസ്എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ മലപ്പുറവും കോഴിക്കോടും യുഡിഎസ്എഫും ബാക്കി മുഴുവനും എസ്എഫ്‌ഐ പ്രതിനിധകളുമായിരുന്നു. അതിനു മുന്‍പത്തെ മൂന്നു വര്‍ഷങ്ങളില്‍ വയനാട്, തൃശൂര്‍, പാലക്കാട് എന്നിവ എസ്എഫ്‌ഐയും ബാക്കി മുഴുവന്‍ യുഡിഎസ്എഫും ജയിച്ചു. എന്നാല്‍, അക്കാലങ്ങളില്‍ എസ്എഫ്‌ഐ ജയിച്ച മുഴുവന്‍ സോണലുകളിലും അവര്‍ ആവശ്യപ്പെട്ട ക്യാംപസില്‍ അവര്‍ തന്നെയാണ് കലോത്സവങ്ങള്‍ നടത്തിയത്. ഏത് സംഘടനയാണോ ജില്ലാ പ്രതിനിധിയെ നിശ്ചയിച്ചത് ആ സംഘടനയാണ് കലോത്സവങ്ങള്‍ നടത്താറുള്ളതെന്ന കീഴ് വഴക്കം മറികടന്ന് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ എസ്എഫ്‌ഐ നടത്തുന്നത്.

udsf

ജില്ലാ എക്‌സിക്യൂട്ടിവിനെ തെരഞ്ഞെടുക്കുന്നത് അതാത് ജില്ലാ യുയുസിമാരാണ്. സോണല്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം വഹിക്കേണ്ടത് മാന്വല്‍ പ്രകാരം ജില്ലാ എക്‌സിക്യൂട്ടിവാണ്. സോണല്‍ കലോത്സവങ്ങളുടെ വേദി നിശ്ചയിക്കേണ്ടതിന്റെ പരമാധികാരി വൈസ് ചാന്‍ലറുമാണ്. ജില്ലാ എക്‌സിക്യൂട്ടിവ് നജ്മുസ്സാബിഖ് കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളെജ് വേദിയാക്കാന്‍ ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് കത്ത്‌നല്‍കി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി മടപ്പള്ളി കോളെജ് ആവശ്യപ്പെട്ട് മറ്റൊരു കത്തും നല്‍കി. കീഴ് വഴക്കങ്ങള്‍ മറികടന്ന് രണ്ട് അപേക്ഷ വന്ന സാഹചര്യത്തില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ മധ്യസ്ഥ ചര്‍ച്ച നടത്തുകയും മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളെജ് തെരഞ്ഞെടുക്കുകയും ചെയ്തു. ഈ തീരുമാനവും അട്ടിമറിച്ചാണ് ഇപ്പോള്‍ എസ്എഫ്‌ഐ ഏകപക്ഷീയമായി മടപ്പള്ളി കോളെജിനെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. എസ്എഫ്‌ഐ അല്ലാത്തവര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന മടപ്പള്ളി കോളെജ് തന്നെ കലോത്സവ വേദിയാക്കുന്നത് പ്രത്യേക താല്‍പ്പര്യങ്ങളുടെ ഭാഗമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യുഡിസ്എഫ് വ്യക്തമാക്കി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, സൂരജ് പേരാമ്പ്ര, നജ്മുസ്സാഖിബ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+