• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

Google Oneindia Malayalam News

കൊച്ചി: നടി ഭാവനയുടെ വസ്ത്രധാരണത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നടന്ന ഹേറ്റ് ക്യാംപെയ്ന്‍ ആസൂത്രിതമെന്ന് നടന്‍ പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പോസ്റ്റ് ആദ്യമായിട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്ന ആള്‍ക്കാരെ നോക്കി കഴിഞ്ഞാല്‍ കൃത്യമായിട്ട് അറിയാം ഇത് ആരാണ് തുടങ്ങിവെച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത നടന്‍ പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെയാണ്... വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ പണ്ട് എഴുതിയിട്ടുണ്ട്. അഞ്ച് ആണ് പുരുഷലക്ഷണം എന്ന്. വെടിക്കലം, കുംബ, കഷണ്ടി, കഞ്ഞി പിഴിഞ്ഞ മുണ്ട്.. അത് നമുക്ക് എത്രവേണമെങ്കിലും കാണിച്ച് ഇങ്ങനെ നടക്കാം. പെണ്ണുങ്ങളായി കഴിഞ്ഞാല്‍ ചില ഭാഗങ്ങള്‍ മാത്രമെ കാണിക്കാന്‍ പാടുള്ളൂ. ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള ആള്‍ക്കാര്‍ ഇന്ത്യയില്‍ വന്ന് കഴിഞ്ഞാലും സാരിയുടെ ഭംഗിയെ പറ്റി ഒരുപാട് പറയും.

1

പക്ഷെ ആ സാരിയുടെ മധ്യഭാഗത്തായി നമ്മള്‍ വയറ് പ്രദര്‍ശിപ്പിക്കുന്നതിനെ പറ്റിയിട്ട് അവരുടെ സെക്ഷ്വാലിറ്റിയെ പറ്റിയില്‍ അത് കൂട്ടിയാല്‍ കൂടില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്. ചിലതൊക്കെ ആക്‌സപ്റ്റബിള്‍ ആണ്, ചിലത് ആക്‌സപ്റ്റബിള്‍ അല്ല. ഈ 90 ശതമാനം ആള്‍ക്കാരും ചിലര്‍ കുറ്റം ചെയ്തു എന്ന് കാണുമ്പോള്‍ അതിനകത്ത് ഒരു അഞ്ച് ശതമാനം വ്യത്യാസം ഉണ്ടാക്കാന്‍ ഇത്തരത്തിലുള്ള ആക്ട് മതിയെങ്കില്‍ അതിന് ശ്രമിക്കും.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

2

ഇപ്പോള്‍ ഇതിലുണ്ടായിരിക്കുന്ന സംഭവം എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഗോള്‍ഡന്‍ വിസ കിട്ടിയതിനുള്ള കലിപ്പാണ്. ഗോള്‍ഡന്‍ വിസയില്‍ ഇങ്ങനെയുള്ള ഡ്രെസ് ഇട്ട് കഴിഞ്ഞാല്‍ ഗോള്‍ഡന്‍ വിസ കൊടുക്കില്ല എന്നുള്ള നിയമമൊന്നുമില്ല. അതിന് അകത്തൊരു നിയമമുണ്ട്. ക്രിമിനല്‍ റെക്കോഡുള്ളയാള്‍ക്ക് അത് കൊടുക്കില്ല എന്ന് പറയുന്നുണ്ട്. അല്ലാതെ ഇന്നമാതിരി ഡ്രെസ് ഇട്ടത് കൊണ്ട് കൊടുക്കില്ല എന്ന് നിയമമില്ല. അത് അവര്‍ ആദ്യം മനസിലാക്കണം.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

3


ഈ പോസ്റ്റ് ആദ്യമായിട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്ന ആള്‍ക്കാരെ നോക്കി കഴിഞ്ഞാല്‍ കൃത്യമായിട്ട് അറിയാം ഇത് ആരാണ് തുടങ്ങിവെച്ചിരിക്കുന്നത്, ആരാണ് ശ്രമിക്കുന്നത് എന്ന്. ഒരു തിന്മയുടെ പ്രധാനപ്പെട്ട ഗുണം അതിനെ നമ്മള്‍ തല്ലിക്കെടുത്തിയിട്ടില്ലെങ്കില്‍ അതിന്റെ പ്രധാനപ്പെട്ട ധര്‍മം അല്ലെങ്കില്‍ അത് ചെയ്യാന്‍ പോകുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ അതുപോലുള്ള മറ്റ് തിന്മകളേയും കൂടി ഇങ്ങനെ കൂടെ കൂട്ടിക്കൊണ്ടിരിക്കുകയാണ്.

എന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രിഎന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രി

4

ഇതിപ്പോ നന്മ-തിന്മകളുടെ ബൈനറി പോലെ ആയിട്ടുണ്ട് ഈ യുദ്ധം. ഇനി എത്രമാത്രം തിന്മകളേയും തിന്മ ചെയ്യുന്ന ആള്‍ക്കാരേയും കൂട്ടത്തില്‍ കൂട്ടാന്‍ പറ്റും എന്ന ഗവേഷണം ആയിരിക്കും ആ ഭാഗത്ത് നടക്കുന്നത്. വെരി പാത്തറ്റിക്. വലിയൊരു സങ്കടകരമായ കാര്യമാണ്. കേരളത്തിലുള്ള പക്ഷപാതപരമായ ചിന്തിക്കാത്ത ഏവര്‍ക്കും അറ്റ്‌ലീസ്റ്റ് ഒരു 90 ശതമാനം പേര്‍ക്കും ഉറപ്പുള്ള കാര്യമാണ് ഈ കുട്ടി ഇങ്ങനെ ഒരു ദുരിതം നേരിടേണ്ടി വരും എന്നുള്ളത്.

5

അതില്‍ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും ഇതില്‍ നീതി കിട്ടണം എന്ന് ആഗ്രഹവും കേസ് അട്ടിമറിക്കപ്പെടുന്നതില്‍ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും ബുദ്ധിമുട്ടുണ്ട്. അപ്പോള്‍ ഈ ഒരു സിറ്റുവേഷനില്‍ നിന്ന് ഈ ഇരയാക്കപ്പെട്ട അതിജീവിതയായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ അവരുടെ കൂടെ ചേര്‍ന്ന് നില്‍ക്കുകയാണ് സമൂഹം ചെയ്യേണ്ടത്.

6

അവള്‍ അതിജീവിതയാകാന്‍ പാടില്ല. മെല്ലെ മെല്ലെ അതിന്റകത്ത് നിന്ന് സ്വഭാവദൂഷ്യമോ പലതരത്തിലുള്ള ദൂഷ്യവും അതിനകത്ത് നിന്ന് കൊണ്ടുവന്ന് കഴിഞ്ഞാല്‍ മാത്രമെ പിടിച്ച് നില്‍ക്കാന്‍ പറ്റൂ എന്നുള്ളൊരു സിറ്റുവേഷനാണ്. അപ്പോള്‍ തീര്‍ച്ചയായിട്ടും കേരളത്തിലെ ഭയങ്കര ഡിവിസിവ് ആയിട്ടുള്ള കാര്യമാണ് എങ്ങനെ ധരിക്കണം എന്നുള്ളത്. ആ ചര്‍ച്ചകളിലേക്ക് നമ്മള്‍ പോകാതിരിക്കുകയാണ് നല്ലത്. ആ ചര്‍ച്ചയിലേക്ക കൊണ്ടുപോകാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നത്.

7

ഇതില്‍ ഇവര്‍ ചെയ്തിരിക്കുന്നത് ഒരു വസ്ത്രം ധരിച്ച ആളെ വസ്ത്രം ധരിച്ചില്ല എന്ന് പറഞ്ഞ് പറ്റിച്ച് അവര്‍ക്കെതിരെയുള്ള ക്യാംപെയ്ന്‍ തുടങ്ങനായിരുന്നു ഇവര്‍ ശ്രമിച്ചത്. അത് ഏതായാലും ആദ്യത്തെ ദിവസം തന്നെ പൊളിഞ്ഞു. അതുകൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നുള്ള സിറ്റുവേഷനില്‍ ആണ് ഇപ്പോള്‍ അവര്‍ ചെന്നെത്തിയിരിക്കുന്നത്. ഇനിയും ഇവരിത് തുടരും എന്നുള്ളത് നമ്മള്‍ വാച്ച് ഫുള്ളായി നോക്കിയിരിക്കേണ്ട കാര്യമാണ് എന്നുള്ളതാണ്.

8

ഇതിനകത്ത് ഭാവന പ്രതികരിക്കാന്‍ തീരുമാനിച്ചത് വളരെ നന്നായി. കാരണം സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ഭയങ്കര ക്യൂറേറ്റഡ് ആയിട്ടുള്ള ഉന്നത നിലവാരത്തിലുള്ള ആളുകളൊന്നുമല്ല ഡിസ്‌പോസ് തുടങ്ങണമെന്നോ എപ്പോള്‍ തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ തീരുമാനിക്കുന്നത്. ഏറ്റവും കൂടുതല്‍ ഹേറ്റ് ഉളള ആള്‍ക്കാരായിരിക്കും താഴെ തട്ടില്‍ തുടങ്ങി അത് വൈറലാക്കി പുറത്ത് കൊണ്ടുവരുന്നത്. ആ തെറ്റിദ്ധാരണ പ്രത്യേകിച്ച് ഇങ്ങനെ ഒരു യുദ്ധം നടക്കുന്ന സമയത്ത് ഉണ്ടാകുമ്പോള്‍ അത് മാറ്റുന്നത് തന്നെയാണ് നല്ലത്.

9

ഇതൊരു തുടര്‍ക്കഥയുടെ ഭാഗമാണ്. അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരെ തട്ടിക്കളയാന്‍ പ്ലാന്‍, പ്രധാനസാക്ഷിയായി വരുന്ന ആള്‍ക്കെതിരെ പീഡന കേസ്, ഇരയായി വരുന്ന ആളുടെ സ്വഭാവ ദൂഷ്യ ക്യാംപെയ്ന്‍. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ കണക്ട് ചെയ്യാതെ വായിക്കാതിരിക്കുമോ. അതിനെതിരെ എന്ത് ചെയ്യണം എന്നുള്ളതാണ് ക്യാംപെയ്ന്‍. കേരളം ഇതുവരെ കണ്ടിട്ടുള്ളതിനേക്കാളും വലിയ ക്യാംപെയ്ന്‍ ആണിത്.

English summary
campaign against actress bhavana is pre planned says actor prakash bare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X