Get Updates
Get notified of breaking news, exclusive insights, and must-see stories!

കഞ്ചാവ് കേസ് ; നിരപരാധിത്വം തെളിയിച്ച ശോഭവിശ്വനാഥിന് പിന്തുണ നൽകിയ അഭിഭാഷകന് പറയാനുള്ളത്!

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വിവേഴ്സ് വില്ലേജ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായ യുവസംരംഭക ശോഭ വിശ്വനാഥ് ഉൾപ്പെട്ട കഞ്ചാവ് കേസിലെ നിർണായക വഴിത്തിരിവുകൾ 'വൺ ഇന്ത്യ മലയാള'ത്തോട് തുറന്ന് പറഞ്ഞ് അഭിഭാഷകൻ അശോക് പി നായർ.നിരപരാധിത്വം തെളിയിക്കാൻ ശോഭ മുന്നിട്ടിറങ്ങിയത് കൊണ്ടാണ് യഥാസമയം പ്രതികൾ പൊലീസിൻ്റെ വലയിലായത്.

കേസിൽ ഗൂഢാലോചന നടക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യം മുതൽ പുറത്തുവന്നിരുന്നു. കെണിയൊരുക്കിയ പ്രതികൾ ശോഭയെ കുടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞിരുന്നതായും അശോക് പറയുന്നു. കേസിലെ നിയമപോരാട്ടത്തിന് പിന്തുണ നൽകിയ അഡ്വ.അശോക് പി നായർ വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകൻ കൂടിയാണ്.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

ssss

2021 ജനുവരി 21-നാണ് തിരുവനന്തപുരം വഴുതയ്ക്കാട്ടുള്ള കൈത്തറി വസ്ത്രസംരംഭമായ 'വീവേഴ്‌സ് വില്ലേജ് ' എന്ന സ്ഥാപനത്തിൽ നിന്ന്‌ 400 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുക്കുന്നത്. ഇത് ശോഭയുടെ സ്ഥാപനമായിരുന്നു.ആ ദിവസം കോവളം വെള്ളാർ കരകൗശലഗ്രാമത്തിലെ വീവേഴ്‌സ് വില്ലയുടെ ശാഖയിലായിരുന്നു ശോഭ.

എന്നാൽ, ഉച്ചയോടെ വഴുതക്കാട്ടെ സ്ഥാപനത്തിൽ പൊലീസ് എത്തിയതായി കെട്ടിടത്തിൻ്റെ ഉടമ ശോഭയെ വിളിച്ചറിയിച്ചു. എന്തിനാണ് പൊലീസ് വന്നത് എന്നറിയാൻ സ്ഥാപനത്തിലെ ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും ആരും ഫോൺ കോളെടുത്തില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ളാറിലെ കരകൗശല കേന്ദ്രത്തിലും പൊലീസെത്തി.അവർക്കൊപ്പം നാർകോട്ടിക് വിഭാഗവുമുണ്ടായിരുന്നു.സംഭവങ്ങൾ ഇതോടെ മാറിമറിയുകയായിരുന്നു.സംഭവത്തിൻ്റെ ഇതിവൃത്തം ഇങ്ങനെ പോകുന്നു.

അതേസമയം, സാധാരണ സ്ത്രീകൾ ഇത്തരത്തിലുള്ള കേസുകളിൽപെട്ടാൽ നിരപരാധിത്വം തെളിയിക്കാൻ മുന്നിട്ടിറങ്ങാറില്ലെന്ന് ശോഭയ്ക്ക് നിയമ പിന്തുണ നൽകിയ അഭിഭാഷകൻ പറയുന്നു. ശോഭ ഉൾപ്പെട്ട കഞ്ചാവ് കേസിൽ നിരപരാധിത്വം തെളിയിക്കാനാണ് അവരുടെ നിശ്ചയദാർഢ്യം കൊണ്ടാണ്.ഏതൊരു സ്ത്രീക്കും ഇതിൽ അഭിമാനിക്കാം. സ്ത്രീയുടെ മഹത്വമാണ് ഇവിടെ അടയാളപ്പെടുത്തുന്നത് - അശോക് പി നായർ വ്യക്തമാക്കി.

www

സാധാരണ കഞ്ചാവ്, ലഹരിപദാർത്ഥങ്ങൾ സംബന്ധിച്ച കേസുകളിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമ്പോൾ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടയാൾ പറയുന്നത് സാധാരണ അന്വേഷണസംഘം വിശ്വസിക്കാറില്ല. എന്നാൽ കേസിൻ്റെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ എല്ലാ വശങ്ങളും പരിശോധിച്ചാണ് കേസ് അന്വേഷിച്ചത്.അൽപം വൈകിയെങ്കിലും അവർക്ക് നിരപരാധിത്വം തെളിയിക്കാനായത് കേസന്വേഷണത്തിൻ്റെ മികവു കൊണ്ടു കൂടിയാണ്. - അശോക് പി നായർ പറയുന്നു.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

കൂടാതെ പരാതിക്കാരി മുഖ്യമന്ത്രിക്കും ഡിജിപിക്കും തൻ്റെ നിരപരാധിത്വം തെളിയിക്കുന്നതിലേക്കായി പ്രത്യേക പരാതിയും നൽകിയിരുന്നു. പൊതുസമൂഹത്തിൽ നിന്ന് അവർ നേരിട്ട യാതനകൾക്കും തെറ്റുകുറ്റങ്ങൾക്കും അതേ നാണയത്തിൽ മറുപടി കൊടുക്കുകയെന്ന ഉത്തമബോധ്യമാണ് ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നതിൽ അവരെ പ്രേരിപ്പിച്ചത്.ലോക്കൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് പുരോഗതി ഉണ്ടാകുന്നത്. കേസിൻ്റെ ആദ്യ ഘട്ടം മുതൽ തന്നെ നീതിയുക്തമായ രീതിയിൽ ശോഭയ്ക്ക് നിയമപിന്തുണ നൽകിയിരുന്നു.

കേസിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടായിരുന്നു. കേസിൽ ഉൾപ്പെട്ട പ്രതികൾ ഇരയെ മനപൂർവ്വം കുടുക്കുന്നതിനായി സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടു വയ്ക്കുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് കേസന്വേഷണത്തിൻ്റെ ഗതി നീണ്ടത് - അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ശോഭയെ അപായപ്പെടുത്താനുള്ള സൂചനയുണ്ടെന്ന് കാട്ടി ഡിജിപിക്ക് അവർ പരാതിയും നൽകിയിട്ടുണ്ട്. കുറച്ചുനാൾ പിന്നിട്ടെങ്കിലും ശോഭയുടെ നിരപരാധിത്വം തെളിയിക്കാനായതിൽ നിയമപോരാട്ടത്തിന് നേതൃത്വം വഹിച്ച അഭിഭാഷകൻ്റെ ഇടപെടലുകളും എടുത്തു പറയേണ്ടതു തന്നെയാണ്.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
    ശോഭ വിശ്വനാഥ് കേസിൽ നിർണായക വഴിത്തിരിവുണ്ടായതെങ്ങനെ?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+