കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരുന്നു ക്യാപ്ടന്‍ കൃഷ്ണന്‍ നായര്‍

  • By Aswathi
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണില്‍ നിന്ന് ബ്രിട്ടന്‍ ഹൗസ് ഓഫ് കോമണ്‍സിന്റെ അനുമോദനം, അമേരിക്കാന്‍ അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി സയയന്‍സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം തുടങ്ങി നിരവധി ആദരങ്ങള്‍ നേടിയ ക്യാപ്റ്റര്‍ കൃഷ്ണന്‍ നയര്‍ അന്തരിച്ചു.

ലീലഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ എന്ന നിലയിലാണ് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അറിയപ്പെട്ടത്. 93-ാം വയസ്സിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ മുംബൈയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത.് സംസ്‌കാരം ഞായറാഴ്ച മുംബൈ പവന്‍സ് ഹൗസ് സാന്താക്രൂസില്‍.

captain-krishnan-nair

1922 ഫെബ്രുവരി 9ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ജനിച്ച കൃഷ്ണന്‍ നായര്‍ വിദ്യാര്‍ത്ഥിയായിരിക്കെ എ കെ ജിയുടെയും പി കൃഷ്ണപ്പിള്ളയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. സുബാഷ് ചന്ദ്ര ബോസിന്റെ കീഴില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ക്യാപ്ടനായി സേവനനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്‌സ്‌റ്റൈല്‍ ബിസിനസിലൂടെയാണ് അറിയപ്പെട്ടത്. മുംബൈയില്‍ 1986 -ല്‍ ലീലാ ഹോട്ടലിലൂടെ ലോകമെങ്ങും വ്യാപിച്ച ഹോട്ടല്‍ ബിസിനസും അദ്ദേഹം തുടക്കമിട്ടു. ഇന്ത്യന്‍ വ്യവസായ ലോകത്തില്‍ ഒന്നാം നിരയിലെത്തിയ കൃഷ്ണന്‍ നായര്‍ക്ക് 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

English summary
A doyen of the hotel industry Capt. C. P. Krishnan Nair, Founder Chairman of The Leela Palaces, Hotels and Resorts, passed away peacefully at the age of 92, following a brief illness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X