പിറകോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക്!! പിന്നെ നടന്നത്...സംഭവം കോഴിക്കോട്ട്

  • By: Sooraj
Subscribe to Oneindia Malayalam

ഫറോക്ക്: കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിയന്ത്രണം വിട്ട് ആള്‍മറയിലാത്ത കിണറിലേക്ക് മറിഞ്ഞു. എന്നാല്‍ കാറോടിച്ചയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

1

കാര്‍ പിറകിലേക്ക് എടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കിണറിലേക്ക് കൂപ്പുകുത്തിയത്. കണ്ണഞ്ചേരി ഹൈവേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ വലിയാട്ട് ഫൈസല്‍ മുഹമ്മദ് ഫാറൂഖാണ് (56) കാറോടിച്ചിരുന്നത്. ഫ്‌ളാറ്റിലെ തന്നെ കിണറിലേക്കാണ് കാര്‍ മറിഞ്ഞത്.

2

കാര്‍ കിണറില്‍ വീണപ്പോള്‍ തന്നെ വാതില്‍ തുറന്ന് ഫാറൂഖ് പുറത്തേക്ക് ചാടിയതാണ് ജീവന്‍ രക്ഷിച്ചത്. ഫ്‌ളാറ്റിലെ ജീവനക്കാരും നാട്ടുകാരുമെത്തി ഫാറൂഖിനെ കിണറില്‍ നിന്ന് കയറാന്‍ സഹായിക്കുകയായിരുന്നു. വീഴ്ചയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ ഫോഴ്‌സ് വിഭാഗം എത്തിയാണ് കാര്‍ പുറത്തെടുത്തത്.

English summary
Car falls in to well in calicut
Please Wait while comments are loading...