'ചങ്ങനാശേരി ബിഷപ്പ് പങ്കെടുക്കാത്തത് അസൗകര്യം മൂലം; ലഹരിയെ ലഹരിയെന്ന് പറഞ്ഞാല്‍ മതി'
തിരുവനന്തപുരം: മത ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ്. തിരുവനന്തപുരത്ത് നടന്ന മത നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ വേണം. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നഷ്ടപ്പെടരുത്. ദീപിക പത്രത്തില്‍ വന്ന ലേഖനങ്ങള്‍ കത്തോലിക സഭയുടെ നിലപാടല്ല. ലഹരിയെ ലഹരി എന്ന് പറഞ്ഞാല്‍ മതിയെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് യോഗത്തിന് എത്താതിരുന്നത് അസൗകര്യം മൂലമാണ്. പരസ്പരം മുറിവേല്‍പ്പിക്കാതെ വേണം ജാഗ്രത കാണിക്കാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് താഴേ തട്ടിലും സാമൂഹിക മാധ്യമങ്ങളിലുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരെയും കുറ്റപ്പെടുത്താനും ന്യായീകരിക്കാനുമല്ല യോഗം ചേര്‍ന്നത്. ചര്‍ച്ചയ്ക്ക് മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പിന്തുണയുണ്ട്. തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവറലി തങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഐക്യത്തോടെ ജീവിച്ച പാരമ്പര്യമുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് കര്‍ദിനാള്‍ ക്ലീമസ് ബാവ സൗഹാര്‍ദ യോഗം വിളിച്ചുചേര്‍ത്തത്. ചങ്ങനാശേരി ബിഷപ്പിന് പുറമെ, പ്രബല സുന്നി സംഘടനകളായ എപി-ഇകെ വിഭാഗം സമസ്തകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മത സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പുറമെ, കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം സുഹൈബ് മൗലവി, അധ്യാപകന് അഷ്റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഹുസൈന് മടവൂരും സുഹൈബ് മൗലവിയും മുസ്ലിം സംഘടനാ പ്രതിനിധികള്‍ എന്ന നിലയിലല്ല പങ്കെടുക്കുന്നതത്രെ. കോഴിക്കോട് പാളയം പള്ളി ഇമാം എന്ന നിലയിലാണ് ഹുസൈന് മടവൂര്‍ യോഗത്തിന് എത്തിയത് എന്നാണ് വിവരം. പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അദ്ദേഹം മാപ്പ് പറയണം. മധ്യസ്ഥ ചര്‍ച്ചയുട ആവശ്യമില്ലെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ പറയുന്നു. കര്‍ദിനാള്‍ ക്ലിമീസ് ബാവ മുന്‍കൈയ്യെടുത്ത് വിളിച്ച യോഗം ഉച്ചയ്ക്ക് ശേഷം നാലിനാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ഗുരുരത്നം ജ്ഞാനതപസ്വി ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സീറോ മലബാര്‍ സഭ പ്രതിനിധികളും യോഗത്തിന് എത്തിയില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications