കുട്ടി കാർട്ടൂണിസ്റ്റുകൾക്ക് സ്വാഗതം! കിഴിശേരി ചെറുപുഷ്പം സ്കൂളിൽ കാർട്ടൂൺ ഫെസ്റ്റ്...

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കിഴിശ്ശേരി ചെറുപുഷ്പ്പം പബ്ലിക് സ്ക്കൂൾ 25-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി കാർട്ടൂൺ ഫെസ്റ്റ് നടത്തുന്നു. ജനുവരി ആറ് ശനിയാഴ്ചയാണ് പരിപാടി.

ഫേസ്ബുക്ക് അക്കൗണ്ടിനും ആധാർ വേണം! പുതിയ നിർദേശവുമായി ഫേസ്ബുക്ക്...

മുസ്ലീം വിദ്യാർത്ഥികൾ തീവ്രവാദികളാകുമെന്ന് എംടി വാസുദേവൻ നായർ! അനുഭവം പങ്കുവെച്ച് വിദ്യാർത്ഥി...

ഡുഡിൽ ഷോ ,കാരിക്കേച്ചർ ഷോ, കിഡ്സ് ഇല്ലസ്ട്രേഷൻ, കോമിക് ഡ്രോയിംഗ് തുടങ്ങിയ സെഷനുകളാണ് കാർട്ടൂൺ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ, കേരള കാർട്ടൂൺ അക്കാദമി എക്സിക്യുട്ടീവ് മെമ്പർ ബഷീർ കിഴിശ്ശേരി, ഗിരീഷ് മൂഴിപ്പാടം, നൗഷാദ് വെള്ളിലശ്ശേരി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. പ്രമുഖ പത്രങ്ങളിലെ സ്റ്റാഫ് കാർട്ടൂണിസ്റ്റുകളും, ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകളും ഫെസ്റ്റിൽ പങ്കെടുക്കും.

mlpmcartoon

കുട്ടികൾക്ക് പ്രശസ്ത കാർട്ടൂണിസ്റ്റുകളുമായി സംവദിക്കാനും കാർട്ടൂൺ ഫെസ്റ്റിൽ അവസരമുണ്ട്. പുതുതായി കാർട്ടൂൺ വരക്കാൻ ആഗ്രഹിക്കുന്നവർക്കും, വര തുടരുന്നവർക്കും ഫെസ്റ്റ് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും, മലപ്പുറത്ത് കാർട്ടൂൺ രംഗത്ത് ഇത്രയും വിപുലമായ രീതിയിൽ ഒരു പരിപാടി ആദ്യമായാണെന്നും കാർട്ടൂൺ ഫെസ്റ്റ് ഡയറക്ടർ ബഷീർ കിഴിശ്ശേരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക :9895608649, 9567125783.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cartoon fest in kizhisseri cherupushpam school.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്