ഫേസ്ബുക്ക് അക്കൗണ്ടിനും ആധാർ വേണം! പുതിയ നിർദേശവുമായി ഫേസ്ബുക്ക്...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയ്ക്ക് മാത്രമല്ല, ഇനിമുതൽ ഫേസ്ബുക്ക് അക്കൗണ്ടിനും ആധാർ വിവരങ്ങൾ നൽകേണ്ടി വന്നേക്കും. ഇതിന്റെ പ്രാരംഭ നടപടിയെന്ന വിധം ഫേസ്ബുക്ക് ഇന്ത്യയിൽ പുതിയ ഫീച്ചറും അവതരിപ്പിച്ചു.

261 പേരെ കാണാതായെന്ന് കേന്ദ്രം! 143 പേർ മാത്രമെന്ന് കേരളവും! 'ഓഖി'യിൽ വീണ്ടും വിവാദം...

മുസ്ലീം വിദ്യാർത്ഥികൾ തീവ്രവാദികളാകുമെന്ന് എംടി വാസുദേവൻ നായർ! അനുഭവം പങ്കുവെച്ച് വിദ്യാർത്ഥി...

പുതിയ യൂസർ അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ ആധാർ കാർഡിലെ പേരു തന്നെ നൽകാനാണ് ഫേസ്ബുക്കിന്റെ പുതിയ നിർദേശം. ഫേസ്ബുക്കിലെ വ്യാജന്മാരെ തുരത്താൻ വേണ്ടിയാണ് ഇത്തരമൊരു ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ആധാർ കാർഡിലേത് പോലെ പേരു നൽകിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ എളുപ്പം കണ്ടെത്താനാകുമെന്ന സന്ദേശത്തോടൊപ്പമാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

മൊബൈലിൽ...

മൊബൈലിൽ...

മൊബൈലിൽ നിന്നും പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ശ്രമിച്ചവർക്കാണ് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചത്. ആധാർ കാർഡിലേത് പോലെ പേരു നൽകിയാൽ സുഹൃത്തുക്കൾക്ക് നിങ്ങളെ എളുപ്പം കണ്ടെത്താനാകുമെന്നാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം.

നമ്പറൊന്നും വേണ്ട...

നമ്പറൊന്നും വേണ്ട...

എന്നാൽ ആധാർ കാർഡ് നമ്പറും മറ്റ് വിശദാംശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വ്യാജ പ്രൊഫൈലുകളെ നിയന്ത്രിക്കാനായാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്നും, പക്ഷേ, നിലവിൽ ഇപ്രകാരം പേര് നൽകണമെന്ന് ഒരു നിർബന്ധവുമില്ലെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം.

രണ്ടാമത്തെ വിപണി...

രണ്ടാമത്തെ വിപണി...

ഫേസ്ബുക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. രാജ്യത്ത് എന്തിനും ഏതിനും ആധാർ നടപ്പാക്കുന്നതിന്റെ ചുവടുപിടിച്ചാണ് ഫേസ്ബുക്കും പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. വ്യാജ പ്രൊഫൈലുകളെ നിയന്ത്രിക്കാനാണെങ്കിലും, ഭാവിയിൽ ഫേസ്ബുക്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്ന സാഹചര്യമുണ്ടായേക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു.

എന്തിനും ഏതിനും...

എന്തിനും ഏതിനും...

നിലവിൽ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ തുടങ്ങിയവയെല്ലാം ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. മാർച്ച് 31നകം ഇവയെല്ലാം ലിങ്ക് ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. എന്നാൽ ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
After linking PAN and mobile with Aadhaar, now its time for Facebook.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്