വാഹന രജിസ്‌ട്രേഷന്‍ കേസ്; ഫഹദ് ഫാസിലിനെതിരേ വീണ്ടും കേസ്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ കുടുങ്ങിയ സിനിമാ താരളുടെ വാര്‍ത്ത നിരവധി വായിച്ചതാണ്. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവരാണ് ഈ കേസില്‍ പോലീസ് നടപടികള്‍ നേരിടുന്നത്. ഇവരെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാന്‍ താരങ്ങള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫഹദ് ഫാസിലിനെതിരേ പോലീസ് മറ്റൊരു കേസ് കൂടി എടുത്തിരിക്കുന്നത്. എന്താണ് നടനെതിരേ വീണ്ടും കേസെടുക്കാന്‍ കാരണം. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെ...

 പുതിയ വിവരം

പുതിയ വിവരം

വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആദ്യം ഫഹദ് ഫാസിലിനെതിരേ കേസെടുത്തിരുന്നത്. ഇതേ രീതിയില്‍ രണ്ടാമതും വാഹനം വാങ്ങിയെന്ന് കണ്ടെത്തിയെന്നാണ് പുതിയ വിവരം. ഇതേ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്.

കോടികള്‍ വിലയുള്ള കാര്‍

കോടികള്‍ വിലയുള്ള കാര്‍

ഫഹദ് ഫാസില്‍ കോടികള്‍ വിലയുള്ള ആഡംബര കാര്‍ വാങ്ങിയ വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നടനോട് വിശദീകരണം തേടി. കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്നായിരുന്നു നടന്റെ മറുപടി. എന്നാല്‍ ഇത് കളവാണെന്ന് കണ്ടെത്തി.

കാര്‍ എറണാകുളത്ത്

കാര്‍ എറണാകുളത്ത്

മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കാര്‍ എറണാകുളത്ത് ഓടുന്നുണ്ടെന്ന് വ്യക്തമായെന്നും തുടര്‍ന്നാണ് കേസെടുത്തതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം രജിസ്‌ട്രേഷനിലൂടെ സംസ്ഥാന സര്‍ക്കാരിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടമാണത്രെ ഉണ്ടായിരിക്കുന്നത്.

നികുതി അടയ്ക്കണം

നികുതി അടയ്ക്കണം

വാഹനം എറണാകുളത്ത് ഓടുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ നികുതി അടയ്ക്കാന്‍ ഫഹദിനോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫഹദിനെതിരേ കേസെടുക്കാന്‍ ആലപ്പുഴ ആര്‍ടിഒ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുതുമായി ബന്ധപ്പെട്ട കേസ് നടനെതിരേ നിലവിലുണ്ട്.

19 ലക്ഷം രൂപ അടച്ചു

19 ലക്ഷം രൂപ അടച്ചു

വ്യാജവിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരുന്നെങ്കിലും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്രയാസങ്ങള്‍ സൂചിപ്പിച്ച് നടന്‍ ഹാജരായില്ല.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

വ്യാജ രേഖ ചമച്ചു, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം ഫഹദിനെതിരേ കേസെടുത്തിരുന്നത്. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ കോടതി തീരുമാനം എടുക്കുന്നതിന് മുമ്പാണ് പുതിയ കേസ് കൂടി വന്നിരിക്കുന്നത്.

അമലയുടെ ബെന്‍സ്

അമലയുടെ ബെന്‍സ്

അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ് ബെന്‍സും. അലയുടെ നടപടിയില്‍ നികുതിയിനത്തില്‍ 14 ലക്ഷം രൂപ സംസ്ഥാന ഖജനവിന് നഷ്ടമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

നടിയുടെ വിശദീകരണം

നടിയുടെ വിശദീകരണം

അമല പോള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്ന് അമല ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വാടക വീടെടുത്തത് സംബന്ധിച്ച രേഖകളും വാടക കരാറും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹര്‍ജി ജനുവരി അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ് കോടതി.

വിദ്യാര്‍ഥി

വിദ്യാര്‍ഥി

പുതുച്ചേരിയിലെ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലായിരുന്നു അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. അവിടെ വീട് വാടകക്കെടുത്ത് താമസിക്കുന്നു എന്ന് തെളിയിക്കുന്നതിന് വ്യാജ വാടകചീട്ട് സംഘടിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഫഹദും സമാനമായ നടപടികള്‍ തന്നെ സ്വീകരിച്ചിരുന്നവെന്നാണ് കേസ്.

അറസ്റ്റ് ഒഴിവാക്കാന്‍

അറസ്റ്റ് ഒഴിവാക്കാന്‍

അറസ്റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി ഖജനാവിന് ലഭിക്കേണ്ട വന്‍തുക നഷ്ടമായെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Puducheri Registration: Case Against Actor Fahad Fazil

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്