പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഐസിസുമായി ബന്ധമോ? ഐസിസില്‍ ചേര്‍ന്നവര്‍ ഇവിടുത്തെ ജീവനക്കാര്‍
കൊച്ചി: ഐസിസ് ബന്ധത്തില്‍ സംശയിച്ച് പീസ് എജുക്കേഷന്‍ ഫൗണ്ടേഷന് നേരെ കേരല പോലീസ് കേസെടുത്തു. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി നടത്തുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ പാഠ്യ പദ്ധതികള്‍ക്ക് പുറമെ ക്രമസമാധാനം തകര്‍ക്കുന്ന തീവ്രവാദ വിഷയങ്ങളും പഠിയ്പ്പിക്കുന്ന എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐസിസില്‍ ചേര്‍ന്നെന്ന് വിശ്വസിക്കുന്ന കേരളത്തില്‍ നിന്നും കാണാതായ 21 പേരില്‍ ഭൂരിഭാഗം ആളുകളും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജീവനക്കാരായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഐപിസി സെക്ഷന്‍ 153(A) പ്രകാരം വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നതിന്റെ പേരിലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഐസിസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന മെറിന്‍ പീസ് സ്‌കൂളില്‍ അധ്യാപികയായിരുന്നു. ദില്ലി എയര്‍പോര്‍ട്ടില്‍ വച്ച് പിടിയിലായ യാസ്മിന്‍ അഹ്മദ് രണ്ട് വര്‍ഷമായി കോട്ടക്കല്‍ മലപ്പുറം പീസ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. ഇയാളുടെ പ്രേരണയാല്‍ സുഹൃത്തായ അബ്ദുള്‍ റാഷിദും ഭാര്യയും കേരളത്തില്‍ നിന്നും കാണാതായിട്ടുണ്ട്. കാണാതാകുന്നതിന് തൊട്ട് മുന്‍പ് വരെ അബ്ദുള്‍ റാഷിദ് പീസിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയിരുന്നു.
കേരളത്തിന്റെ സക്കീന്‍ നായിക് എന്നറിയപ്പെടുന്ന എംഎം അക്ബറാണ് 2006 ല്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. സിബിഎസ്ഇ സിലിബസാണ് സ്‌കൂളിന്റേത് എങ്കില്‍ പോലും ഇസ്ലാം മതത്തോട് അനുഭാവം പുലര്‍ത്തുന്ന പാഠ്യ വിഷയമാണ് പഠിയ്പ്പിക്കുന്നത് എന്ന് കണ്ടെത്തി. കേരളത്തില്‍ 10 സ്‌കൂളുകളും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഓരോ സ്‌കൂളുകളും പീസ് നടത്തുന്നുണ്ട്. പോലീസ് കേസിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കള്‍.












Click it and Unblock the Notifications