കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അവസാനഘട്ടം; ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി; ദിലീപിന് ഇന്ന് കുരുക്ക് വീഴുമോ?

ഇന്ന് അവസാനഘട്ടം; ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി; ദിലീപിന് ഇന്ന് കുരുക്ക് വീഴുമോ?

Google Oneindia Malayalam News

കൊച്ചി: ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ഇന്ന് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണ്.

കേസിൽ കോടതി ചോദ്യം ചെയ്യാനായി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലുകളാണ് ഇന്ന് ഇവർ നേരിടേണ്ടി വരുക.

ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം. അതേ സമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേസിലെ ചോദ്യം ചെയ്യൽ നടന്നു വരികയാണ്.

1

രണ്ടു ദിവസങ്ങളിലായി 22 മണിക്കൂർ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇന്നലെ മാത്രം ദിലീപിനെ ഒറ്റയ്ക്ക് ഇരുത്തി രണ്ടു മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എസ് പി മോഹന മോഹനചന്ദ്രൻ ആണ് ചോദ്യം ചെയ്തത്. എന്നാൽ ഈ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായിരുന്നില്ല. ദിലീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ 22 മണിക്കൂർ രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരാജ്, ദിലീപിൻറെ സുഹൃത്തായ ബൈജു ചെങ്ങമനാട്, ഡ്രൈവറായ അപ്പു എന്നിവരെയാണ് രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്തു വന്നിരുന്നത്.

'യൂറോപ്പിലെ ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ; ദിലീപും കാവ്യയും അവിടെയത്തി സത്കാരം സ്വീകരിച്ചു''യൂറോപ്പിലെ ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ; ദിലീപും കാവ്യയും അവിടെയത്തി സത്കാരം സ്വീകരിച്ചു'

2

എന്നാൽ, ഇന്നലെ ദിലീപിന്റെ ചോദ്യം ചെയ്യലിൽ പ്രതികളെ മാത്രമല്ല ചോദ്യം ചെയ്തിരുന്നത്. ദിലീപിന്റെ നിർമ്മാണ കമ്പനി ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംവിധായകൻ റാഫിയെ ഇന്നലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് റാഫി എത്തി മൊഴി നൽകിയത്. ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കിയ ചിത്രത്തിന്റെ തിരക്കഥ എഡിറ്റിംഗ് ചെയ്യാൻ ഏൽപ്പിച്ചിരുന്നത് റാഫി ആയിരുന്നു. ഇതിന് പുറമേ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവും ഉണ്ട്. ഈ രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് റാഫിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. പ്രതികളുടെ മൊഴികളിൽ വ്യത്യാസമുണ്ടെന്ന് അന്വേഷണ സംഘം പ്രതികരിച്ചിരുന്നു.

3

അതേസമയം , നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇന്നലെയായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. കേസിലെ വിചാരണ നീട്ടി വെയ്ക്കണം എന്ന സർക്കാറിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. സർക്കാർ അല്ല വിചാരണ നീട്ടി വയ്ക്കണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കേണ്ടത്. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണ കോടതി ജഡ്ജി ആണെന്ന് സുപ്രീം കോടതി പറഞ്ഞു.

ദൈവനിന്ദ; പഞ്ചാബിൽ കാളി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയയാളെ അറസ്റ്റ് ചെയ്തുദൈവനിന്ദ; പഞ്ചാബിൽ കാളി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയയാളെ അറസ്റ്റ് ചെയ്തു

4

എന്നാൽ, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണ നീട്ടരുതെന്ന് ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2 ദിവസം മുൻപാണ് കോടതിയെ സമീപിച്ചത്. കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നും ദിലീപ് കോടിതിയെ അറിയിച്ചിരുന്നു. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട സർക്കാർ ആവശ്യത്തിന് എതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജഡ്ജി മാറുന്നത് വരെ കേസിലെ വിചാരണ സാവധാനം മതി എന്ന ഗൂഢ ഉദ്ദേശമാണ് സർക്കാരിനുള്ളത് എന്നാണ് ദിലീപിന്റെ പരാമർശം.

Recommended Video

cmsvideo
ദിലീപിന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് അറിയിച്ചത് ബാലചന്ദ്രകുമാറെന്ന് സംവിധായകന്‍ റാഫി
5

ഇതിന് എതിരെ ആണ് സുപ്രീം കോടതിയെ ദിലീപ് സമീപിച്ചിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് തുടരന്വേഷണം വേണമെന്നാണ് സർക്കാറിന്റെ ഹർജി. ഈ ആവശ്യവുമായാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് യാതൊരു അടിസ്ഥാനം ഇല്ലെന്നും ഈ വെളിപ്പെടുത്തലുകളെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തുന്നത് കേസ് വൈകിപ്പിക്കാനുള്ള ശ്രമമെന്നും ദിലീപ് ആരോപിച്ചിരുന്നു. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ കേസിൽ രംഗത്ത് എത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ഇത്തരം ആവശ്യത്തെ പരാമർശിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

English summary
Case of conspiracy to attack an investigating officer; interrogation of five accused, including Dileep, will continue today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X