കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് പണം; പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദിനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടു ചെയ്യാനായി പണം നല്‍കിയെന്ന ആരോപണ വിധേയനായ പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് 171ബി, 171 ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സി പി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ സിപിഎം പിബി അംഗം പിണറായി വിജയന്‍ പുറത്തുവിട്ടിരുന്നു.

പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിളയൂര്‍ പഞ്ചായത്തിലെ 24ാം നമ്പര്‍ ബൂത്തിലെ എടത്തല പോസ്റ്റ് ഓഫീസിന് സമീപത്തെ വോട്ടര്‍ക്കാണ് സിപി മുഹമ്മദം പണം നല്‍കിയതെന്ന് പറയുന്നു. വീട്ടിലേക്ക് കയറുമ്പോള്‍ത്തന്നെ സ്ഥാനാര്‍ഥി കാശ് കൈയിലെടുത്തു കൈക്കുള്ളില്‍ പിടിച്ചിരുന്നു. പിന്നീട് ഗൃഹനാഥനോട് വോട്ട് ചോദിച്ച് ഇറങ്ങുമ്പോള്‍ വീട്ടമ്മയ്ക്ക് നോട്ട് ചുരുട്ടി നല്‍കുകയായിരുന്നു.

cp-mohammed

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും താന്‍ പണം നല്‍കിയില്ലെന്നാണ് മുഹമ്മദ് പിന്നീട് പറഞ്ഞത്. ഇതേതുടര്‍ന്ന് സി പി മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

പണം നല്‍കിയെന്ന് വ്യക്തമായാല്‍ സിപി മുഹമ്മദ് എംഎല്‍എ ആയാലും അയോഗ്യനാക്കിയേക്കാം. യുഡിഎഫ് നേതാക്കള്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി പണമൊഴുക്കുകയാണെന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ആരോപിച്ചിരുന്നു.

English summary
Cash for vote; Pattambi police registers case against Congress MLA CP Mohammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X