രാഷ്ട്രീയവും ജാതിയും നോക്കിയല്ല വികസനം കൊണ്ടുവരുന്നത്: മന്ത്രി ജി സുധാകരന്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: രാഷ്ടീയവും ജാതിയും നോക്കിയല്ല സര്‍ക്കാര്‍ നാട്ടില്‍ വികസനം കൊണ്ടു വരുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ചുങ്കത്തറ പഞ്ചായത്തില്‍ പുന്നപ്പുഴക്ക് കുറുകെ കൂട്ടപ്പാടിക്കടവില്‍ നബാഡിന്റെ സഹായത്തോടെ 8കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.

sudhakaran

ആര്യാടന്‍ മുഹമ്മദ് സംസ്ഥാന മന്ത്രിയായിരുന്നപ്പോളാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. ചുങ്കത്തറപ്പ, മൂത്തേടം പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പാലം.

വാഗ്ദാനങ്ങള്‍ നിറച്ച് ത്രിപുരയില്‍ ബിജെപിയുടെ പ്രകടന പത്രിക എത്തി

ഉല്‍ഘാടന ചടങ്ങില്‍ പിവി അന്‍വര്‍ എംഎല്‍എ ആധ്യക്ഷം വഹിച്ചു. നിലമ്പൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പിപി സുഗതന്‍, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് കെ സ്വപ്ന ബ്ലോക് അംഗം വല്‍സമ്മ സെബാസ്റ്റ്യന്‍, മിനി അനില്‍കുമാര്‍, ജോണ്‍ മാത്യൂ, മാടമ്പറ അബുബക്കര്‍, കോഴിക്കോടന്‍ ഷൗക്കത്ത്, ഇസ്മായില്‍ എരഞ്ഞിക്കല്‍, ആലിസ് മാത്യു.ടി രവീന്ദ്രന്‍. പാനായി ജേക്കബ്, സുപ്രണ്ടിങ് എന്‍ജിനിയര്‍ പികെ മിനി പ്രസംഗിച്ചു. എക്‌സികുട്ടിവ് എന്‍ജിനീയര്‍ ' എസ് ഹരിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


English summary
cast and religion will not be the criterion for development says G Sudhakran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്