കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളി ഭൂമി തട്ടിപ്പ്; സിബിഐയുടെ കുറ്റപത്രം കോടതി തള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായ സലിംരാജ് അടക്കം 22 പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള കാരണം സിബിഐ വ്യക്തമാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് കുറ്റപത്രം തിരിച്ചയച്ചത്. പ്രത്യേക കോടതി ജഡ്ജി പിവി ബാലകൃഷ്ണന്റേതാണ് നിരീക്ഷണം.

കടകംപള്ളി ഭൂമി തട്ടിപ്പ്; സിബിഐ കുറ്റപത്രത്തില്‍ സലിംരാജിന്റെ പേരില്ലകടകംപള്ളി ഭൂമി തട്ടിപ്പ്; സിബിഐ കുറ്റപത്രത്തില്‍ സലിംരാജിന്റെ പേരില്ല

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും. കേസില്‍ സലിംരാജ് അടക്കം 27 പ്രതികളുണ്ടായിരുന്നു. എന്നാല്‍, സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍ അടക്കം അഞ്ച് പ്രതികള്‍ മാത്രമാണുള്ളത്.

Salim Raj

കടകംപള്ളി തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷം നീണ്ടു നിന്ന വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് സിബിഐ സലിംരാജിനെ കുറ്റവിമുക്തമാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കടകംപള്ളി ഭൂമി തട്ടിപ്പ്; സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യും...കടകംപള്ളി ഭൂമി തട്ടിപ്പ്; സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യും...

ആദ്യം വിജിലന്‍സാണ് കേസന്വേഷിച്ചത്. പിന്നീട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ സലിംരാജ് അടക്കം 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

English summary
In the sensational Kadakampally land grab case, the charge sheet filed by the CBI was returned by the special court as it found the names of 22 persons who were named as accused in the FIR missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X