
വാളയാര്‍ കേസ് ഏറ്റെടുത്ത് സിബിഐ: പോക്‌സോയും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി
പാലക്കാട്: വാളയര്‍ പെണ്‍കുട്ടികളുടെ മരണത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പോക്‌സോയും ആത്മഹത്യ പ്രേരണ കുറ്റവും ഉള്‍പ്പടെ ചുമത്തി രണ്ട് കേസുകളാണ് തിരുവനന്തപുരം യൂണിറ്റ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാളയാര്‍ കേസ് ഉടന്‍ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാളയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പത്ത് ദിവസത്തിനുള്ളില്‍ സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. മരണപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
അതേസമയം, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നഷ്ടമായ തെളിവുകള്‍ വീണ്ടെടുത്ത് കേസ് തെളിയിക്കുകയാണ് സിബിഐക്ക് മുന്നിലെ വെല്ലുവിളി. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനത്തിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു എന്നാല്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു.
Recommended Video
അതേസമയം, പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് കുട്ടികളുടെ മരണം പ്രത്യേകം കേസായാണ് അന്വേഷിക്കുക.
പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം