കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപിവധം: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി ബി ഐ. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സി ബി ഐ. ഇക്കാര്യം കേന്ദ്ര പേഴ്‌സണനല്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് സി ബി ഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു.

സര്‍ക്കാറിന്റെ ആവശ്യം നിരസിക്കാന്‍ സി ബി ഐയുടെ നിയമവിഭാഗം നല്‍കിയ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ടി പി വധക്കേസ് അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സി ബി ഐയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ടി പി കേസിലെ പ്രതികള്‍ക്ക് രാജ്യാന്തര കള്ളക്കടത്തു സംഘവുമായി ബന്ധമുള്ളതിനാല്‍ കേസ് സി ബി ഐ തന്നെ അന്വേഷിക്കണമെന്ന് സി ബി ഐ ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

അതേ സമയം, കേസ് സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചതാണെന്നും കേസില്‍ വിചാരണ പൂര്‍ത്തിയായി വിധിയും വന്നുകഴിഞ്ഞെന്നുമാണ് സി ബിഐ നിലപാട്. മാത്രമല്ല ഗൂഢാലോചന മാത്രമാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണ സംഘത്തില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതും കണക്കിലെടുക്കണമെന്ന് സി ബി ഐ നിയമവിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ടി പി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന സി ബി ഐയുടെ നിലപാട് പ്രയാസമുണ്ടാക്കുന്ന വാര്‍ത്തയാണെന്ന് ആര്‍ എം പി നേതാവും ചന്ദ്രശേഖരന്റെ വിധവയുമായ കെ കെ രമ പറഞ്ഞു. സി ബി ഐയുടെ തീരുമാനത്തില്‍ ദുരൂഹതയുണ്ട്. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വേണം കരുതാന്‍. സര്‍ക്കാരിന്റെ അടുത്ത തീരുമാനം അറിയേണ്ടതുണ്ടെന്നും രമ പറഞ്ഞു.

English summary
In a setback to the ruling Congress-led UDF ahead of Lok Sabha polls, CBI has rejected state government's plea to probe conspiracy angle behind a politically sensitive murder case in which a special court had convicted 11 accused, including three CPI-M functionaries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X