ഉള്‍ക്കാഴ്ചയില്‍ വിദ്യാദീപം തിളങ്ങി: 500 ല്‍ 496 മാർക്കുമായി ഒന്നാം റാങ്ക് കരസ്ഥമാക്കി ഹന്ന
എറണാകുളം: പ്രതിസന്ധികളെ ആത്മവീര്യം കൊണ്ട് പൊരുതിതോല്‍പ്പിച്ച ഹന്നക്ക് റാങ്കിന്റെ വിജയ തിളക്കം. ജന്മനാ കാഴ്ച ശക്തി നഷ്ടമായ എറണാകുളം കലൂര്‍ സ്വദേശി ഹന്ന ആലീസ് സൈമണാണ് സി ബി എസ് ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടി കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. 500 ല്‍ 496 മാർക്കും നേടിയാണ് ഹന്നയുടെ ഈ വിജയം എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. പ്ലസ്ടു വിജയത്തിന് പിന്നാലെ ഉന്നത പഠനത്തിനായി സ്കോളർഷിപ്പോടെ അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ് ഹന്ന. നോട്ടര്‍ഡാം സര്‍വകലാശാലയില്‍ സൈക്കോളജിയില്‍ ബിരുദ പഠനമാണ് ലക്ഷ്യം.
ജന്മനാ കാഴ്ചപരിമിതിയുള്ള ഹന്നയെ സാധാരണക്കുട്ടിയായി തന്നെയാണ് മാതാപിതാക്കളായ സൈമണും ലിജയും സാധാരണകുട്ടിയായാണ് വളര്‍ത്തിയത്. അന്ധ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ ഉണ്ടെങ്കിലും ഹന്ന പഠിച്ച സാധാരണ സ്കൂളുകളിലായിരുന്നു. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളില്‍ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് ഹന്ന പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. പരീക്ഷയില്‍ സൈക്കോളജി, സോഷ്യോളജി , ഇക്കണോമിക്സ് എന്നീ വിഷയങ്ങള്‍ക്ക് നൂറില്‍ നൂറ് മാർക്കും പൊളിറ്റിക്സ് 99, ഇംഗ്ലീഷ് 97 എന്നിങ്ങനെയാണ് ഹന്ന നേടിയത്.

എല്‍ പി ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ വെച്ച് സഹപാഠികളില്‍ നിന്നും കളിയാക്കലുകള്‍ ഉണ്ടായെങ്കിലും അതൊന്നും ഹന്നെയ തളർത്തിയില്ല. ചെറുപ്പം മുതല്‍ തന്നെ പാട്ടെഴുത്തിലും പഠനത്തിലും മകള്‍ അതീവ ശ്രദ്ധപുലർത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്. സംഗീത സംവിധാനം, കഥയെഴുത്ത്, സംഗീതം, മോട്ടിവേഷണല്‍ സ്പീച്ച് തുടങ്ങിയ മേഖലകളിലെല്ലാം ഹന്ന കൈവെച്ചിട്ടുണ്ട്. ഹന്നയുടെ ആദ്യ പുസ്തകമായ 'വെൽകം ഹോ'മിന്റെ പ്രകാശനവും അടുത്തിടെ നിർവ്വഹിക്കപ്പെട്ടിരുന്നു. വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ
നേത്രഗോളങ്ങളുടെ വളര്‍ച്ചക്കുറവോ വികാസക്കുറവോ മൂലമുണ്ടാകുന്ന മൈക്രോഫ്താല്‍മിയ എന്ന അവസ്ഥയാണ് ഹന്നയെ ബാധിച്ചത്. അമ്മ ലിജ ബ്രയിലി പഠിച്ചാണ് ഹന്നയെ പഠിപ്പിച്ചുതുടങ്ങിയത്. പുസ്തക രചനങ്ങള്‍ക്ക് പുറമെ ഒന്‍പത് ഇംഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. പഠനത്തോടൊപ്പം എന്‍ ജി ഒ യുടെ ഭാഗമായി ജോലി ചെയ്തിട്ടുള്ള ഹന്ന അനാഥാലയത്തിലെ കുട്ടികള്‍ക്കായി സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനവും നല്‍കി വരുന്നുണ്ട്.












Click it and Unblock the Notifications