'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ
കൊച്ചി: ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ വിജയിയും സിനിമാ താരവുമായ സാബുമാൻ അബ്ദുസമദിനെതിരെ തുറന്നടിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ രംഗത്ത്. ക്ലബ് ഹൌസ് ആപ്പിൽ നടന്ന ഒരു ചർച്ചയിൽ സാബുമോൻ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാബുമോനെതിരെ വെളിപ്പെടുത്തലുമായി രഞ്ജു രഞ്ജിമാർ രംഗത്ത് എത്തിയത്.
ക്ലബ് ഹൌസിൽ നടന്ന ചർച്ചയിലാണ് സാബുമോനെതിരെ രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തൽ നടത്തിയത്. ബിഗ് ബോസ് വിജയി ആയതിന് ശേഷം സാബു മോൻ തന്നോട് മോശമായി പെരുമാറിയ സംഭവം ആണ് രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞത്. വിശദാംശങ്ങൾ ഇങ്ങനെ
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

ക്ലബ് ഹൗസില്‍ സാബുമോന്‍ അബ്ദുസമദ് നേരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അപമാനിക്കുന്ന തരത്തില്‍ ചർച്ച സംഘടിപ്പിച്ചിരുന്നു. ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീ ആണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന തലക്കെട്ടിലും ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ എന്നുളള തലക്കെട്ടിലുമായിരുന്നു സാബുമോന്റെ നേതൃത്വത്തിലുളള ഈ ചർച്ചകൾ. വലിയ വിമർശനം ഈ ചർച്ചകൾക്ക് എതിരെ ഉയർന്നിരുന്നു.

ട്രാന്‍സ് വുമണ്‍ സ്ത്രീ അല്ലെന്നും അവര്‍ക്ക് എക്‌സ് വൈ ക്രോമോസോം ഇല്ലെന്നുമടക്കം ട്രാൻസ് കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലേക്കായിരുന്നു ഈ ചർച്ചയുടെ പോക്ക്. ട്രാൻസ് ആക്ടിവിസ്റ്റായ ശീതൾ ശ്യാം അടക്കമുളളവർ സാബുമോന് എതിരെ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ ആണ് ക്ലബ് ഹൌസിലെ മറ്റൊരു ചർച്ചയിൽ രഞ്ജു രഞ്ജിമാർ സാബുമോന് എതിരെ തുറന്നടിച്ചത്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം മുതല്‍ക്കേ തനിക്ക് സാബുമോനെ അറിയാവുന്നതാണ്. താനീ ലോകത്ത് ആരെയെങ്കിലും മനസ്സറിഞ്ഞ് വെറുക്കുന്നു എങ്കില്‍ അത് സാബുമോനാണ് എന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. കാരണം അത്രത്തോളം ട്രാന്‍സ്‌ഫോബിക് ആയിട്ടുളള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഒരു ഇരട്ട വ്യക്തിത്വമാണ്. അദ്ദേഹത്തെ ഇപ്പോഴും പിടികിട്ടാത്ത ആള്‍ക്കാര്‍, ട്രാന്‍സ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നവര്‍ പോലും അയാളുടെ കൂടെ ഉണ്ട്.

എന്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വ്യക്തി മാത്രമാണ് സാബുമോന്‍. പല വേദകളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുളള അപമാനങ്ങള്‍ സഹിക്കാന്‍ കഴിയാത്തത് ആയിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ നമുക്കൊന്നും തിരിച്ച് പറയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. ആ ഒരു സാഹചര്യമൊക്കെ നമ്മള്‍ തരണം ചെയ്ത് വന്നിട്ടുളളതാണ് എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ബിഗ് ബോസില്‍ സാബുമോന്‍ വിന്നറാകുന്ന സമയത്ത് താന്‍ പേളി മാണിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സാബുമോന്‍ വിജയി ആയതിന് ശേഷം നാട്ടിലെത്തിയിട്ട് തന്നെ രാത്രി വിളിച്ചു. കുടിച്ച് ലക്ക് കെട്ടാണ് വിളിച്ചത്. ഇയാള്‍ തന്നോട് സംസാരിച്ച വാക്കുകള്‍ ഇപ്പോഴും തന്റെ കയ്യില്‍ റെക്കോര്‍ഡ് ആയിട്ടിരിക്കുന്നുണ്ട് എന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

അന്നും സാബുമോന്‍ സംസാരിച്ചത് ശിഖണ്ഡി എന്നുളള പദം ഉപയോഗിച്ചാണ്. ആണും പെണ്ണും കെട്ടവന്‍ എന്നൊക്കെയുളള പദങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് ഇവന്‍ സംസാരിച്ചത്. അതിന് ശേഷവും ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട പലരുമായും ചങ്ങാത്തം കൂടി ഇരിക്കുമ്പോഴുമൊക്കെ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ട്. നമ്മളില്‍പ്പെട്ട ഒരാളെ ഇത്രയും അപവാദം പറഞ്ഞ ഒരുത്തന്‍ ആണല്ലോ ഇവരുടെ ഇടയില്‍ വന്ന് ഈ ഇരട്ടമുഖം കാണിക്കുന്നത് എന്നോര്‍ത്ത്.

ഇത്തരം ആളുകള്‍ക്ക് പബ്ലിസിറ്റി കൊടുക്കരുത് എന്ന് പറയുന്നത് തെറ്റായ കാര്യമാണ്. കാരണം ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടുളളത് കൊണ്ട് മാത്രമാണ് താനടക്കമുളളവര്‍ക്ക് ഇന്ന് ഇരുന്ന് സംസാരിക്കാനുളള വേദി കിട്ടിയത്. അല്ലായിരുന്നുവെങ്കില്‍ ഇന്നും തങ്ങള്‍ മറപ്പുരയ്ക്കുളളില്‍ ഒളിച്ചിരിക്കേണ്ട ആള്‍ക്കാര് തന്നെ ആയിരുന്നേനെ. ജനങ്ങള്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് പല ആളുകള്‍ക്കും ഇപ്പോഴും വ്യക്തമായ ധാരണ ഇല്ല.
Recommended Video

ഇരുപത്തിയൊന്നാം നൂണ്ടാറ്റില്‍ എത്തി നില്‍ക്കുകയാണ് എങ്കിലും ലോകം ഒരുപാട് മാറി എങ്കിലും ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയാത്ത ഒരു വിഭാഗം ആളുകള്‍ നമുക്ക് ഇടയിലുണ്ട്. അത്തരക്കാര്‍ ഇവന്റെയൊക്കെ പോലുളളവരുടെ വാക്ക് കേട്ടിട്ടാണ് നമ്മളെ കാണുന്നത് എന്നും രഞ്ജു രഞ്ജിമാര്‍ ചൂണ്ടിക്കാട്ടി. അതിനൊക്കെ ഒരു മറുപടി അല്ലെങ്കില്‍ തിരുത്ത് എന്നത് പബ്ലിക്കായി കൊണ്ട് വന്ന് മുഖം മൂടി വലിച്ച് കീറുക തന്നെയാണ് എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications