കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പദ്‌ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ്‌ കേന്ദ്രബജറ്റ്‌ നിർദേശങ്ങള്‍: സിപിഎം പിബി

കേന്ദ്ര ബജറ്റിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്.

Google Oneindia Malayalam News
cpm

ദില്ലി: സമ്പദ്‌ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ്‌ കേന്ദ്രബജറ്റ്‌ നിർദേശങ്ങളെന്ന് സി പി എം പോളിറ്റ് ബ്യൂറോ. മുമ്പേ മാന്ദ്യത്തിലായിരുന്ന സമ്പദ്‌ഘടന കോവിഡ്‌ മഹാമാരിയുടെ ആഘാതത്തിൽ കൂടുതൽ വഷളായ സാഹചര്യത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ഡിമാന്റ്‌ ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്നത്‌. ഈ അവസ്ഥ നേരിടുന്നതിൽ ബജറ്റ്‌ പരാജയപ്പെട്ടെന്നും സി പി എം വിമർശിക്കുന്നു.

ധനക്കമ്മി കുറയ്‌ക്കാനായി സർക്കാർ ചെലവുകൾ ചുരുക്കുകയാണ്‌, സമ്പന്നർക്ക്‌ കൂടുതൽ നികുതി ഇളവും നൽകി. കഴിഞ്ഞ രണ്ട്‌ വർഷം രാജ്യത്ത്‌ ഉൽപാദിപ്പിച്ച സ്വത്തിന്റെ 40.5 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം കയ്യടക്കിയെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ട്‌ വന്നിരിക്കെയാണ്‌ സർക്കാർ ഇങ്ങനെ ചെയ്‌തത്‌. ചെലവ്‌ ചുരുക്കൽ ബജറ്റ്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. നടപ്പ്‌ വർഷത്തെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച്‌ ഏഴ്‌ ശതമാനം മാത്രം കൂടുതൽ തുകയാണ്‌ 2023-24ലെ ബജറ്റിൽ സർക്കാർ ചെലവ്‌. പണപ്പെരുപ്പം ഉൾപ്പടെ ചേർത്തുള്ള കണക്കിൽ ഇക്കാലയളവിൽ ജിഡിപി വളർച്ചനിരക്ക്‌ 10.5 ശതമാനമാണ്‌.

nirmal

അങ്ങനെ ജിഡിപി വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ചെലവ്‌ കുറയുകയാണ്‌. പലിശച്ചെലവ്‌ കൂടി എടുത്താൽ സർക്കാർ ചെലവ്‌ കഴിഞ്ഞ വർഷത്തെക്കാൾ 5.4 ശതമാനം മാത്രമാണ്‌ കൂടുതൽ. ജനസംഖ്യ ഒരു ശതമാനം വളർന്നിട്ടുമുണ്ട്‌. ഇതെല്ലാം ചേർത്ത്‌ നോക്കുമ്പോൾ ബജറ്റ്‌ അങ്ങേയറ്റം ജനവിരുദ്ധമാണെന്ന്‌ വ്യക്തം.

ധനപരമായ ഫെഡറലിസം തകർക്കുന്ന പ്രവണത ബജറ്റിൽ ആവർത്തിക്കുന്നു. വരുമാനത്തിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ അർഹമായ വിഹിതം നൽകുന്നില്ല. സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന്‌ കൂടുതൽ നിബന്ധനകൾ അടിച്ചേൽപിക്കുന്നു. സമ്പന്നർക്കുള്ള ഇളവുകൾ അടക്കം മൊത്തം നികുതി സൗജന്യങ്ങൾ വഴി 35,000 കോടി രൂപയുടെ വരുമാനക്കുറവ്‌ ഉണ്ടാകുമെന്ന്‌ ധനമന്ത്രി പറയുന്നു.

'ഷിയാസിനെ കിഴങ്ങനെന്ന് വിളിച്ചത് ശരിയോ': കെട്ടാന്‍ പോവുന്ന പെണ്ണിനെ പറഞ്ഞാല്‍ സഹിക്കില്ല: റോബിന്‍'ഷിയാസിനെ കിഴങ്ങനെന്ന് വിളിച്ചത് ശരിയോ': കെട്ടാന്‍ പോവുന്ന പെണ്ണിനെ പറഞ്ഞാല്‍ സഹിക്കില്ല: റോബിന്‍

കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ പൊതുനിക്ഷേപങ്ങൾ ഗണ്യമായി വർധിപ്പിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഉയർന്ന വേതനത്തോടെ നടപ്പാക്കാൻ മതിയായ വിഹിതം അനുവദിക്കണം, അഞ്ച്‌ കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതിനൊപ്പം സബ്‌സിഡി നിരക്കിലും അഞ്ച്‌ കിലോഗ്രാം ധാന്യം നൽകണം, സ്വത്ത്‌-പാരമ്പര്യ സ്വത്ത്‌ നികുതി ഏർപ്പെടുത്തണം, ഭക്ഷ്യവസ്‌തുക്കൾക്കും മരുന്ന്‌ അടക്കമുള്ള അവശ്യസാധനങ്ങൾക്കും ചുമത്തിയ ജിഎസ്‌ടി പിൻവലിക്കണമെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.

ഈ ആവശ്യങ്ങൾ നേടിയെടുക്കാനും ജനവിരുദ്ധ ബജറ്റ്‌ നിർദേശങ്ങളിൽ പ്രതിഷേധിച്ചും ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ജനങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരും ഇതിൽ പങ്കാളികളാകണമെന്ന്‌ അഭ്യർത്ഥിക്കുന്നുവെന്നും സി പി എം കൂട്ടിച്ചേർത്തു.

English summary
Central budget proposals are shrinking the economy and anti-people: CPM PB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X