Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് തോമസിനെ പിന്തുണച്ചത് സര്‍ക്കാരിനെ കുഴയ്ക്കുമോ? കേന്ദ്രം വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു...

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നടപടി അവസാനിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി.

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കെ അവധിയെടുത്ത് സ്വകാര്യ കൊളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരായ നടപടി അവസാനിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നടപടി അവസാനിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി.

ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയ സത്യന്‍ നവരൂര്‍ ആണ് നടപടി അവാസനിപ്പിച്ചത് ചോദ്യം ചെയ്ത് വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. നടപടി അവസാനിപ്പിക്കാനിടയായ സാചര്യം അനുബന്ധം രേഖഖള്‍ അടിയന്തിരമായി ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

jacob-thomas

അനുമതിയില്ലാത്ത കൊല്ലത്തെ സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ജേക്കബ് തോമസ് ശമ്പളം വാങ്ങിയത് ചട്ടലംഘനമാണെന്നും അതിനാല്‍ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കണമന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നു.

ജേക്കബ് തോമിന്റെ വിശദീകരണം കേട്ട ശേഷം ഈ സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. വാങ്ങിയ ശമ്പളം തിരികെ നല്‍കിയെന്നും ചട്ടം ലംഘനമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജേക്കബ് തോമസ് നല്‍കിയ വിശദീകരണം. ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലും സര്‍ക്കാര്‍ ജേക്കബ് തോമസിനെ പിന്തുണച്ചു.

മുന്‍ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലുള്ള പകപോക്കലാണിതെന്നും ജേക്കബ് തോമസ് യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയോടെയാണ് അവധിയെടുത്തിരുന്നത്. ആ കാലയളവില്‍ ശമ്പളവും വാങ്ങിയിട്ടില്ല.

സ്വകാര്യ സ്ഥാനപത്തില്‍ നിന്ന് കൈപ്പറ്റിയ ശമ്പളം ജേക്കബ് തോമസ് തിരിച്ചടച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ പരിശോധിച്ച് തീര്‍പ്പാക്കിയതാണ്. ഇനിയും ആ പരാതി അന്വേഷിക്കുന്നതില്‍ യുക്തിയില്ലെന്നും നിലവിലെ പരാതി ദുരൂഹവും സംശയാസ്പദവുമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+