Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളത്', വിമർശിച്ച് മുഖ്യമന്ത്രി

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുളള കരാർ ഒഴിവാക്കിയ ശേഷമാണ് ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി കരാറൊപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

prasar

തിരുവനന്തപുരം: ആര്‍എസ്എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ ഭാരതി കരാര്‍ ഒപ്പിട്ടതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകളുടെ കാവിവത്ക്കരണത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദൂരദര്‍ശനേയും ആകാശവാണിയേയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുളള കേന്ദ്ര നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തി വെക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രതികരണം: ' ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള "ഹിന്ദുസ്‌ഥാൻ സമാചാറി"നെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണ്. വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ എക്കാലവും സംഘപരിവാറിനായി പ്രവർത്തിച്ച വാർത്താ ഏജൻസിയാണ്.

അധികാരത്തിലേറിയ കാലം മുതൽ പ്രസാർ ഭാരതിയെ ചൊൽപ്പടിയിൽ നിർത്താനുള്ള ശ്രമങ്ങളിലാണ് സംഘപരിവാർ. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക്ക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവെച്ച പ്രസാർ ഭാരതി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓർഗനൈസറിന്റെയും ഗ്രൂപ്പ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാർ ഭാരതിയുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി 2020ൽ കേന്ദ്രം നിയമിച്ചത്.

രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസികളായ പിടി ഐയുടെയും യുഎൻഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത് എന്നാണ് വാർത്ത. വാർത്താ മാധ്യമങ്ങളെ കോർപ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദർശനെയും ആകാശവാണിയെയും പരിപൂർണമായും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതാണ്. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രായോഗവൽക്കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണം.

rahim

എഎ റഹീം എംപിയും കേന്ദ്രത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.'' വാർത്താ മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘപരിവാർ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. പുതിയ റിപ്പോർട്ടകൾ പ്രകാരം, പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി പ്രവർത്തിച്ചു പോന്നിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ തൽസ്ഥാനത്ത് നിന്നും മാറ്റി,പകരം മോദി സർക്കാർ കൊണ്ടു വന്നിരിക്കുന്നത് വിശ്വ ഹിന്ദു പരിഷത് സ്ഥാപകനായ ശിവ്റാം ശങ്കർ ആപ്തെ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ ആണത്രേ! ലക്ഷണമൊത്ത സംഘപരിവാർ സ്ഥാപനം. അധികാരത്തിൽ വന്ന അന്ന് മുതൽ ദൂരർശനും,

ആൾ ഇന്ത്യാ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാർ ഭാരതിയെ സംഘപരിവാറിന്റെ മെഗാഫോണാക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്.ആ ശ്രമത്തിന് പൂർണത വരുത്തുന്നതാണ് പുതിയ തീരുമാനം. ഒരുവശത്ത്,പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളെ കോർപ്പറേറ്റുകൾ സ്വന്തമാക്കുന്നു.മറുവശത്തു ഔദ്യോഗിക മാധ്യമങ്ങളെ സംഘപരിവാർ തന്നെ വരുതിയിലാക്കുന്നു.

പുറത്തു വന്ന വാർത്തകൾ പ്രകാരം, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഇനി ആർഎസ്എസിന് വേണ്ടി സംസാരിക്കാൻ പോകുന്നു എന്ന് വേണം മനസ്സിലാക്കാൻ. ന്യൂനപക്ഷങ്ങൾക്ക് എതിരായി, ശാസ്ത്ര ബോധത്തിന് വിരുദ്ധമായി,
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ വന്നിരുന്ന വിഷലിപ്തമായ സന്ദേശങ്ങൾ ഇനി ദൂരദർശനിലും,
ആൾ ഇന്ത്യാ റേഡിയോയിലും കേൾക്കേണ്ടി വരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+