കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയുടെ ഇരുവശവും സുരക്ഷിത മേഖല നിർമിക്കാൻ ആവശ്യമായ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇതിനോട് സഹകരിക്കുന്നില്ല. അതിനാൽ സുരക്ഷിതമേഖലക്കായി റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരും എന്നും കേന്ദ്രം അറിയിച്ചു.
വിമാനാപകടത്തെ തുടർന്ന് രൂപീകരിച്ച കമ്മിറ്റിയാണ് റൺവെയ്ക്ക് ഇരു വശവും സുരക്ഷിത മേഖല നിർമ്മിക്കാൻ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇതിന് ആവശ്യമായി വരുന്ന ചെലവ് വഹിക്കാം എന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. കരിപ്പൂരിന്റെ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സർക്കാർ തന്നെ ഇതുമായി ബന്ധപ്പെട്ട് 120 കോടി രൂപ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതിന് 166 കോടി രൂപ വേണ്ടിവരും എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സഹകരിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സര്‍ക്കാരിനോട് ആശയവിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ ഇനി മാര്‍ഗമില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കരിപ്പൂർ വിമാനത്താവളത്തെ സംബന്ധിച്ച് ഇത് തിരിച്ചടിയാണ്. റൺവേയുടെ നീളം കുറയുന്നത് വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ ഇറങ്ങാനുള്ള സാധ്യത മങ്ങും. വിമാനത്താവളത്തിന്‍റെ വികസനം ഉൾപ്പെടെ ആവശ്യങ്ങള്‍ ഉയരുന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.
2020 ലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ ചില ശുപാർശകളുടെ ഭാഗമായാണ് ഇത്തരം ഒരു നടപടി മുന്നോട്ട് വെച്ചത്. റൺവേയുടെ റെസ (RESA- റൺവേ എൻഡ് സേഫ്റ്റി ഏരിയ) വർധിപ്പിക്കാനാണ് റൺവേയുടെ നീളം കുറക്കുന്നത്. നിലവിലുള്ള റൺവേയിൽ തന്നെ റെസ നിർമിക്കാനാണ് നിർദേശം.
2020 ലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്നുമുതല്‍ മുതൽ വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിവച്ച സാഹചര്യമുണ്ടായിരുന്നു. റൺവേയുടെ നീളം കൂടി കുറക്കേണ്ടി വന്നാൽ ഇനിയൊരിക്കലും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധിക്കില്ല എന്ന അവസ്ഥ വരുമെന്ന ആശങ്ക ഉയർന്നുവന്നിരുന്നു. നിലവിൽ പൊതുമേഖലയിൽ നിലനിൽക്കുന്ന കോഴിക്കോട് എയർപോർട്ടിന്റെ തകർച്ചയ്ക്ക് വഴി വെക്കുന്ന നടപടിയാണ് ഇതെന്ന് പ്രതിഷേധക്കാർ നേരത്തെ പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications