കര്‍ഷക തൊഴിലാളികള്‍ക്ക് മികച്ച വേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണം; ശിവദാസൻ എംപി

തിരുവന്തപുരം: രാജ്യത്തിന്‍റെ അന്നദാതാക്കളായ കര്‍ഷക തൊഴിലാളികള്‍ക്ക് മികച്ച വേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് വി ശിവദാസൻ. ഇന്നും ഇന്ത്യയിലെ 75 ശതമാനം ജനങ്ങളും കഴിയുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രധാന വരുമാന മാര്‍ഗ്ഗമായ കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ക്ക് മാന്യമായ അടിസ്ഥാന വരുമാനം ഉറപ്പ് വരുത്തിയില്ലെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് എങ്ങനെയാണ് മികച്ച വിദ്യാഭ്യാസവും അടിസ്ഥാന ജീവിത സൗകര്യങ്ങളും നൽകാൻ സാധിക്കുക? കേരളത്തില്‍ കര്‍ഷക തൊഴിലാളികളുടെ പെന്‍ഷന്‍ 1600 രൂപയാണ്. എന്നാല്‍ മറ്റ് പലയിടങ്ങളിലും കര്‍ഷകത്തൊഴിലാളിക്ക് നിത്യ ജീവിതം മുന്നോട്ട് നയിക്കാന്‍ ഉള്ള വരുമാനം പോലും ലഭിക്കുന്നില്ല', ശിവദാസൻ എംപി പറഞ്ഞു.
പലയിടങ്ങളിലും ഗ്രാമീണവിദ്യാലയങ്ങളില്‍ അദ്ധ്യാപകര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ആരോഗ്യ മേഖലയിലെ അവസ്ഥയും വിഭിന്നമല്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും കര്‍ഷക തൊഴിലാളിക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും അതുവഴി മികച്ച ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനുമുള്ള നടപടികള്‍ കേന്ദ്ര സർക്കാർ കൈകൊള്ളണമെന്നും എംപി പറഞ്ഞു. .
ആശാ വര്‍ക്കേഴ്സിനു മികച്ച വേതനം യൂണിയന്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും എംപി ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തെ 10.4 ലക്ഷത്തോളം വരുന്ന ആശാ വര്‍ക്കര്‍മാര്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആഗോള ആരോഗ്യ നേതാക്കളായി ലോകാരോഗ്യ സംഘടന അവരെ അഭിനന്ദിച്ചത് രാജ്യത്തിനാകെ അഭിമാനകരമായിരുന്നു. എന്നാൽ അവരുടെ അലവൻസുകളും ഇന്‍സെന്‍റീവുകളും നാമ മാത്രമാണ്. ഈ മിനിമം അലവൻസുകൾ പോലും കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല.
ദരിദ്രരും ആലംബഹീനരുമായ ആളുകൾക്ക് അവരുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ആരോഗ്യ പരിരക്ഷ നൽകി ദിവസവും മണിക്കൂറുകളോളം ചെലവഴിക്കുന്ന ആശാ പ്രവർത്തകർക്ക് എന്നാല്‍ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ഇവർക്കായി മിനിമം ഇൻഷുറൻസ് പാക്കേജ് ഒരുക്കുകയോ ഒരു മിനിമം വേതനം നല്‍കുകയോ ചെയ്തിട്ടില്ല. സാമൂഹിക സുരക്ഷാ വളണ്ടിയർമാരായി കണക്കാക്കുന്നതിനാൽ ജീവനക്കാരെന്ന നിലയിൽ ശമ്പളം വാങ്ങാൻ അവർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. സർക്കാർ ഇതൊരു ജോലിയായി കണക്കാക്കുന്നില്ല. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ഒരു ജോലിയല്ലെങ്കിൽ പിന്നെ എന്താണ് ജോലിയുടെ നിർവചനം. ആശാ വര്‍ക്കേഴ്സിന് കേന്ദ്രസർക്കാർ തൊഴിൽ സുരക്ഷയും മികച്ച ആരോഗ്യ സൗകര്യങ്ങളും നല്‍കി സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും എംപി പറഞ്ഞു.












Click it and Unblock the Notifications