ഓഖി: കേന്ദ്രത്തെ പഴി ചാരിയ പിണറായിക്കു പിഴച്ചു, പറഞ്ഞത് പച്ചക്കള്ളം... തെളിവുകള്‍ പുറത്ത്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  പിണറായി പറഞ്ഞത് പച്ചകള്ളം! മുന്നറിയിപ്പ് നേരത്തെ കിട്ടിയിരുന്നു | Oneindia Malayalam

  തിരുവനന്തപുരം: കേരളത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റെന്നു റിപ്പോര്‍ട്ട്. കേരള തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ടാവുമെന്ന് 29ന് തന്നെ നാലു തവണ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി തെളിഞ്ഞു.കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി എം രാജീവനാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും വിളിച്ച് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു.
  രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും ആരോപിച്ച് തീരദേശങ്ങളിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത് എന്നു വ്യക്തമാവുന്നത്.
  30ന് ഉച്ചയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നേരത്തേ അറിയിച്ചത്. ഇതേ തുടര്‍ന്നു കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലുള്ള ബുള്ളറ്റിനുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ സുദേവന്‍ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതായും തെളിഞ്ഞിട്ടുണ്ട്.

  ആദ്യ മുന്നറിയിപ്പ് രാവിലെ

  ആദ്യ മുന്നറിയിപ്പ് രാവിലെ

  29ന് രാവിലെ 11.50നാണ് ആദ്യത്തെ മുന്നറിയിപ്പ് നല്‍കിയത്. തെക്കന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന മുന്നറിയിപ്പാണ് നല്‍കിയത്.
  ്‌സാധാരണ കാലാവസ്ഥ റിപ്പോര്‍ട്ടായിട്ടല്ല, മറിച്ച് പ്രത്യേക ബുള്ളറ്റിനായാണ് മുന്നറിപ്പ് സന്ദേശങ്ങള്‍ നല്‍കിയതെന്ന് രാജീവന്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരുമായിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കമാണ് മുന്നറിയിപ്പായി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു മാത്രമല്ല കേരള ചീഫ് സെക്രട്ടറിക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും മുന്നറിയിപ്പ് സന്ദേശം കൈമാറിയിരുന്നു.

  രാവിലെ അറിയിച്ചത്

  രാവിലെ അറിയിച്ചത്

  ആദ്യത്തെ മുന്നറിയിപ്പ് ഇങ്ങനെയായിരിന്നു. ശ്രീലങ്കന്‍ തീരത്തു രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം കന്യാകുമാരിക്ക് 500 കിലോമീറ്റര്‍ തെക്കു കിഴക്കായി ശക്തി പ്രാപിക്കുകയാണ്. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനകം ശക്തി പ്രാപിക്കും. തെക്കന്‍ കേരളത്തില്‍ പരക്കെയും ചിലയിടങ്ങളില്‍ ശക്തിയായും മഴയുണ്ടാവും.
  തെക്കന്‍ കേരളത്തിലെ തീരങ്ങളിലേക്ക് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ട്. കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂറിനുഴള്ളില്‍ കടല്‍ പ്രക്ഷുബ്ധമാവും. കേരള, തമിഴ്‌നാട്, തീരത്തു മല്‍സ്യ തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോവരുത്. ഡിസംബര്‍ 1, 2 തിയ്യതികളില്‍ ലക്ഷദ്വീപിലെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവരുത്.

  രണ്ടാമത്തെ മുന്നറിയിപ്പ്

  രണ്ടാമത്തെ മുന്നറിയിപ്പ്

  കന്യാകുമാരിയുടെ 360 കിലോമീറ്റര്‍ കിഴക്കു തെക്കു ഭാഗത്ത് എത്തിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് വടക്കു ദിശയിലേക്കു നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജിക്കും.
  തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ക്കു മുന്നറിയിപ്പും 29ന് ഉച്ചയ്ക്ക് 2.15ന് നല്‍കിയ രണ്ടാമത്തെ മുന്നറിയിപ്പിലുണ്ട്.

  മൂന്നാമത്തെ മുന്നറിയിപ്പിലുള്ളത്

  മൂന്നാമത്തെ മുന്നറിയിപ്പിലുള്ളത്

  കന്യാകുമാരിക്കു 340 കിലോമീറ്റര്‍ തെക്കു കിഴക്കെത്തിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയിലേക്കു നീങ്ങിക്കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ട്.
  തെക്കന്‍ കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴ പെയ്യും. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിശക്തമായ മഴയും ലഭിക്കും. എന്നിങ്ങെയാണ് 29നു രാത്രി 7.15നു നല്‍കിയ മുന്നറിയിപ്പിലുള്ളത്. ഈ മുന്നറിയിപ്പ് 30നു പുലര്‍ച്ചെ ആവര്‍ത്തിക്കുകയും ചെയ്തു.

   അടുത്ത മുന്നറിയിപ്പ്

  അടുത്ത മുന്നറിയിപ്പ്

  കന്യാകുമാരിക്കു 170 കിലോമീറ്റര്‍ തെക്കു കിഴക്ക് രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും കനത്ത മഴ തന്നെ ലഭിക്കും.
  കാറ്റിന്റെ വേഗം അടുത്ത 24 മണിക്കൂറിനുളളില്‍ 75 കിലോമീറ്റര്‍ വരെയാവാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് കാറ്റിന്റെ വേഗം 90 കിലോമീറ്ററായി വര്‍ധിക്കും. കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കും. ലക്ഷദ്വീപില്‍ മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ തകര്‍ന്നും നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ അടുത്ത 48 മണിക്കൂര്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോവരുത് എന്നായിരുന്നു 30നു രാവിലെ 8.30ന് നല്‍കിയ മുന്നറിയിപ്പ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Ockhi: Centre gives ockhi alert four times to state govt.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്