കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തി, ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാരും കേരളവും നടത്തിയ ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തതിലൂടെ വ്യക്തമായി. ഇക്കാര്യങ്ങള്‍ പലതവണ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചര്‍ച്ചയുടെ പുരോഗതി സുപ്രീം കോടതിയെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്.

കേസ് ഉള്ളപ്പോള്‍ എങ്ങനെ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര നിലപാട്. അതുകൊണ്ട് വിചാരിച്ച അത്ര നേട്ടം ചര്‍ച്ചയില്‍ ഉണ്ടായില്ല. കേസ് പിന്‍വലിക്കണമെന്ന് കേന്ദ്ര നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് ഈഗോ പ്രശ്‌നം ഉണ്ടാവേണ്ട കാര്യമില്ല. സുപ്രീം കോടതിയില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
ചര്‍ച്ചകള്‍ കൊണ്ട് നേട്ടമുണ്ടായില്ല. കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞില്ലെങ്കിലും, പലതവണ കേസ് നല്‍കിയ കാര്യമാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താമെന്ന് സുപ്രീം കോടതിയില്‍ സമവായമായതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയത്.
ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ കേന്ദ്രത്തിനായി പങ്കെടുത്തു. ചര്‍ച്ചയും പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച്ച സുപ്രീം കോടതിയെ അറിയിക്കും.
മുഖ്യമന്ത്രി ചീഫ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഡോ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പില്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications