ചാണ്ടി ഉമ്മൻ, പദ്ജമ വേണുഗോപാൽ,വിടി ബൽറാം എന്നിവർ കെപിസിസി ഭാരവാഹികളാകും?സാധ്യത പേരുകൾ ഇങ്ങനെ
തിരുവനന്തപുരം; കെപിസിസി പുന;സംഘടന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോൺഗസ് നേതൃത്വം. ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തിയതിന് സമാനമായി ഗ്രൂപ്പ് അതീതമായിട്ടായിരിക്കും നിയമനം എന്ന് നേതാക്കൾ വ്യക്തമാക്കുന്നു. ഭാരവാഹി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന മികവ് തന്ന മാനദണ്ഡമാക്കണമെന്ന നിർദ്ദേശമാണ് എഐസിസിയും നൽകിയിരിക്കുന്നത്.
അതേസമയം ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി ഉയർന്ന പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളുമായി കൂടുതൽ കൂടിയാലോചനകൾ നടത്തേണ്ടതുണ്ടെന്ന് ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് വെച്ച് രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പുന;സംഘടന സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നു.

ഒരു മാസത്തിനുള്ളിൽ തന്നെ കെപിസിസി പുന;സംഘടന പൂർത്തിയാക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഇത്തവണ ജംബോ പട്ടിക ഉണ്ടാകില്ലെന്ന കെ സുധാകരൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നാല് ഉപാധ്യക്ഷൻമാർ, 15 ജനറൽ സെക്രട്ടറിമാർ, 25 നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവരെയാണ് കണ്ടെത്തുക. ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തുന്നതിന് മുൻപ് വിശദമായ ചർച്ച നടന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ കെപിസിസി അധ്യക്ഷൻമാർ, എംപിമാർ, എംഎൽഎമാർ, ബ്ലോക്ക് തലം വരെയുള്ള നേതാക്കൾ എന്നിവരുമായി നേതൃത്വം അഭിപ്രായം തേടും.

പ്രവർത്തന മികവ് തന്നെയായിരിക്കും പ്രധാന മാനദണ്ഡം എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചന നടത്തിയാലും അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. ഡിസിസി പുന;സംഘടനയിൽ ഉയർത്തിക്കാട്ടപ്പെട്ട പോരായ്മകൾ പരമാവധി മറികടക്കുകയാണ് മറ്റൊരു ലക്ഷ്യം. യുവാക്കൾക്കും വനിതകൾക്കു ദളിത് വിഭാഗത്തിനും അർഹമായ പ്രാതിനിധ്യം നൽകാനാണ് തിരുമാനം. അതേസമയം മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനയിൽ ജനറൽ സെക്രട്ടറിമാരെ സംബന്ധിച്ചുള്ള ഏകദേശ സാധ്യത പട്ടിക തയ്യാറായിട്ടുണ്ടെന്ന് കൈരളി ന്യൂസ് ചാനല്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 34 നിർവാഹക സമിതി അംഗങ്ങളെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാൽ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കൂടാതെ സുമ ബാലകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ബിന്ദു കൃഷ്ണയെ മാറ്റിയപ്പോൾ മുതൽ അവർക്ക് അർഹമായ പദവി നൽകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ബിന്ദുവിന് കീഴിൽ കൊല്ലത്ത് കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതിനാൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിന്ദുവിനെ മാറ്റേണ്ടതില്ലെന്ന വികാരം പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ 14 ജില്ലകളിലെ അധ്യക്ഷൻമാരേയും മാറ്റുന്ന സാഹചര്യത്തിലായിരു ബിന്ദുവിനേയും മാറ്റിയത്.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

തുടക്കത്തിൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ആദ്യ ഘട്ട ചർച്ചകളിൽ തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ സാധ്യത പട്ടികയിൽ ഇടം പിടിച്ച വനിതാ നേതാക്കളായിരുന്നു പദ്മജ വേണുഗോപാലും സുമ ബാലകൃഷ്ണനും. എന്നാൽ അന്തിമ ചർച്ചയിൽ ഇവർ തഴയപ്പെടുകയായിരുന്നു. ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെതിരെ നേരത്തേ ഹൈക്കമാനറ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ കെപിസിസി പുന;സംഘടനയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നായിരുന്നു കെപിസിസി നേതൃത്വം വിശദീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ 3 വനിതാ നേതാക്കൾക്ക് അവസരം നൽകുന്നതെന്നാണ് വിവരം.

നേരത്തേ പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വിടി ബൽറാമിനേയും ജനറൽ സെക്രട്ടറിയാക്കിയേക്കും. മുൻ തൃത്താല എംഎൽഎ കൂടിയായ വിടി അധ്യക്ഷനാകുമെന്നുള്ള ചർച്ചകൾ ശക്തമായിരുന്നുവെങ്കിലും അവസാന നിമിഷം കെസി വേണുഗോപാലിന്റെ വിശ്വസ്തനായ എ തങ്കപ്പനെയായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്. മലപ്പുറത്ത് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അവസാന ഘട്ട ചർച്ചയിൽ പുറത്തായ ആര്യാടൻ ഷൗക്കത്തിനേയും ജനറൽ സെക്രട്ടറിയാക്കിയേക്കും.

ചാണ്ടി ഉമ്മനേയും ജനറൽ സെക്രട്ടറിയാക്കിയേക്കുമെന്നുള്ള സൂചനകൾ ഉണ്ട്. നേരത്തേ കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിച്ചതായുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പേരുകൾ ഇവയാണ്-മരിയാപുരം ശ്രീകുമാർ, മുൻ മന്ത്രി എം ആർ രഘുചന്ദ്രബാൽ , റിങ്കുചെറിയാൻ, എം എൻ ഗോപി, എംജെ ജോബ്, ടിജെ വിനോദ്,അജയ് തറയിൽ, സജീവ് മാറൊളി, പിഎസ് രഘുറാം, പിടി അജയമോഹൻ .

ഇതിൽ കെ മുരളീധരന്റെ വിശ്വസ്തനായ നേതാവാണ് ശ്രീകുമാർ. എം ആർ രഘുചന്ദ്ര ബാൽ കെ സുധാകരോടും, എംജെ ജോസ് കെസി വേണുഗോപാലിനോടും ആഭിമുഖ്യം പുലർത്തുന്ന നേതാക്കളാണ്. കൊല്ലത്ത് നിന്നുള്ള ജ്യോതികുമാർ ചാമക്കാലയുടെ പേരും സൂരജ് രവിയുടെ പേരും ജനറൽ സെക്രട്ടറിമാരുടെ സ്ഥാനത്തേക്ക് ഉയർന്ന് വന്നിട്ടുണ്ട്.

ജോസഫ് വാഴക്കൻ, സതീശൻ പാച്ചേനി എന്നിവരേയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ദളിത് പ്രാതിനിധ്യം ഉറപ്പാക്കാൻ വിപി സജീന്ദ്രനേയും പികെ ജയലക്ഷ്മിയേയും ഉമ്മൻചാണ്ടി നിർദ്ദേശിച്ചുവെന്നാണ് വിവരം. നേരത്തേ വയനാട് അധ്യക്ഷ സ്ഥാനത്തേകും പികെ ജയലക്ഷ്മിയുടെ പേര് തുടക്കത്തിൽ പരിഗണിക്കപ്പെട്ടിരുന്നു. പുതിയതായി രൂപീകരിക്കുന്ന അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഖാദർ മങ്ങാടിനേയും, അംഗങ്ങളായി കെകെ എബ്രഹാമും, വിഎസ് വിജയരാഘവൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. വർക്കല കഹാർ കൂടി ലിസ്റ്റിൽ ഇടംപിടിച്ചേക്കുമെന്ന് സൂചനയുണ്ട്.
Recommended Video

അതേസമയം ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് സമാനമായി ഗ്രൂപ്പുകൾ കടുംപിടിത്തം കാണിച്ചാൽ പട്ടികയിൽ പല അപ്രതീക്ഷിത പേരുകളും അവസാന നിമിഷം ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ഗ്രൂപ്പ് വീതം വെയ്പ്പുകൾ അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും പരമാവധി സ്ഥാനം ഉറപ്പാക്കി കെപിസിസി തിരിച്ച് പിടിക്കുകയെന്നതാണ് ഗ്രൂപ്പുകൾ ലക്ഷ്യം വെയ്ക്കുന്നത്. ഇത് സാധ്യമായില്ലേങ്കിൽ പാർട്ടി പൂർണമായും പുതിയ നേതൃത്വത്തിന്റെ കൈപ്പിടിയിൽ ആകുമെന്ന ആശങ്കയിലാണ് ഗ്രൂപ്പുകൾ. അതേസമയം കെപിസിസിക്കൊപ്പം തന്നെ ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള ചർച്ചകളും കോൺഗ്രസിൽ നടക്കുന്നുമ്ട്.












Click it and Unblock the Notifications