കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേത്? പഞ്ചസാര ഉപയോഗിച്ച് കത്തിച്ചു, കൊല നടന്നത് മറ്റൊരിടത്ത്!!

മൃതദേഹം കിടന്നിരുന്ന സ്ഥലത്തേക്ക് അക്രമികള്‍ എങ്ങനെയാണ് എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വാഹനം വന്നതിന്റെ അടയാളങ്ങള്‍ ഇല്ല.

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതോ പുരുഷന്റെതോ? ഇക്കാര്യമറിയാന്‍ പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി സാംപിളുകള്‍ അയക്കും.

രഹസ്യഭാഗങ്ങള്‍ പൂര്‍ണമായും കത്തിയതിനാല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. കൊലപാതകം മറ്റൊരു സ്ഥലത്ത് വച്ചാണ് നടന്നതെന്ന് പോലീസ് കരുതുന്നു. കൊലപാതകം നടത്തി മൃതദേഹം കത്തിച്ച ശേഷം ചൂണ്ടല്‍ പാടത്ത് കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണ സംഘം ഇപ്പോള്‍ എത്തിനില്‍ക്കുന്ന നിഗമനങ്ങള്‍ ഇങ്ങനെ...

ഡിഎന്‍എക്ക് കാരണം

ഡിഎന്‍എക്ക് കാരണം

ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇന്‍ക്വസ്റ്റിലും ഫോറന്‍സിക് പരിശോധനയിലും മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന വ്യക്തമായില്ല. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധനയ്ക്ക് തീരുമാനിച്ചത്.

രണ്ടഭിപ്രായം

രണ്ടഭിപ്രായം

സ്ത്രീയുടേതാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ മുടി പരിശോധിച്ചപ്പോള്‍ പുരുഷന്റേതാണെന്നാണ് മനസിലാകുന്നത്. വ്യക്തത വരണമെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കണം.

കൊലപാതകം നടന്നത് മറ്റെവിടെയോ

കൊലപാതകം നടന്നത് മറ്റെവിടെയോ

കൊലപാതകം പാടത്തുവച്ചാണ് നടന്നതെന്ന് സംശയിക്കത്തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം പാടത്ത് ഉപേക്ഷിച്ചതാകാം എന്നാണ് കരുതുന്നത്. കത്തിച്ചതും മറ്റെവിടെയോ വച്ചാണ്.

പഞ്ചസാര ഉപയോഗിച്ച്

പഞ്ചസാര ഉപയോഗിച്ച്

പഞ്ചസാര ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത് എന്ന സംശയവും പോലീസിനുണ്ട്. ചില ഭാഗങ്ങള്‍ പൂര്‍ണമായും ചുരുങ്ങിപ്പോയിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്.

നായ്ക്കള്‍ കടിച്ചുവലിച്ചു

നായ്ക്കള്‍ കടിച്ചുവലിച്ചു

അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചതിന്റെ ലക്ഷണമുണ്ട്. ശനിയാഴ്ച വൈകീട്ട് ആടുകളെ മേയ്ക്കാന്‍ വന്ന സ്ത്രീകളാണ് അവശിഷ്ടങ്ങള്‍ കണ്ടതും പോലീസിനെ അറിയിച്ചതും. അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണോ ഇതെന്ന് പോലീസിന് സംശയമുണ്ട്.

സിസിടിവി ക്യാമറകള്‍

സിസിടിവി ക്യാമറകള്‍

ചൂണ്ടലിലെയും കീച്ചേരിയിലേയും ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ചൂണ്ടല്‍ പാടത്ത് ഒരാഴ്ച മുമ്പ് കൊയ്ത്ത് നടന്നിരുന്നു. സംസ്ഥാന പാതയിലെ പെട്രോള്‍ പമ്പിലെയും ഹോട്ടലിലെയും സിസിടിവി ക്യാമറകള്‍ പരിശോധിക്കും.

 കാണാതായവര്‍

കാണാതായവര്‍

സംസ്ഥാന പാതയില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ അകലെയായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാണാതായവരുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

അക്രമികള്‍ എങ്ങനെ എത്തി

അക്രമികള്‍ എങ്ങനെ എത്തി

മൃതദേഹം കിടന്നിരുന്ന സ്ഥലത്തേക്ക് അക്രമികള്‍ എങ്ങനെയാണ് എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വാഹനം വന്നതിന്റെ അടയാളങ്ങള്‍ ഇല്ല. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ തുമ്പുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

പോലീസ് നായ

പോലീസ് നായ

അന്വേഷണ സംഘം പോലീസ് നായയെ രണ്ടുദിവസവും സംഭവ സ്ഥലത്ത് കൊണ്ടുവന്നിരുന്നു. പക്ഷേ, കാര്യമുണ്ടായില്ല. മൃതദേഹം കത്തിക്കാന്‍ തീയെടുത്തുവെന്ന് കരുതുന്ന അടുപ്പ് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഏത് ലായനി ഉപയോഗിച്ചാണ് കത്തിച്ചതെന്നതും വ്യക്തമായിട്ടില്ല.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ അന്വേഷണം എളുപ്പമാകൂവെന്നാണ് കുന്നംകുളം എസ്‌ഐ പറയുന്നത്. കേച്ചേരിക്കടുത്ത ചൂണ്ടല്‍ പാടത്താണ് ശനിയാഴ്ച അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വെട്ടിനുറുക്കി കത്തിച്ച നിലയിലായിരുന്നു മൃതദേഹം.

 ശരീര ഭാഗങ്ങള്‍ എവിടെ

ശരീര ഭാഗങ്ങള്‍ എവിടെ

മരക്കമ്പനിക്ക് പിന്നില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ആടിനെ തീറ്റിക്കാന്‍ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈകാലുകള്‍ ഒരു ഭാഗത്തും തലയും നെഞ്ചുവരെയുള്ള ഉടല്‍ ഭാഗം മറ്റൊരു ഭാഗത്തുനിന്നുമാണ് ലഭിച്ചത്. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലുണ്ടാകുമെന്ന് കരുതി ഏറെ നേരം പോലീസ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

English summary
Charred Dead body Recovered in Thrissur high way: Police take sample for DNA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X