Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേലക്കരയിലെ പോളിംഗ് കണക്ക് ആരെ തുണയ്ക്കും? കൂടിയത് ബിജെപി വോട്ടുകളോ

ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം എന്താകും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. 28 വര്‍ഷമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന ചേലക്കര ഇത്തവണയും മാറി ചിന്തിക്കില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് കൂടിയതും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ കണക്കുമെല്ലാം ഒരു അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 213103 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 155075 പേര്‍ വോട്ട് ചെയ്തു. അതായത് 72.77 ശതമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 72.42 ശതമാനത്തേക്കാള്‍ നേരിയ വര്‍ധനവാണ് ഇത്. നേരിയതാണെങ്കിലും ഈ മാറ്റം ആരെയാണ് പിന്തുണയ്ക്കുക എന്നാണ് കാത്തിരുന്ന് കാണേണ്ടത്. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് തന്നെ.

Chelakkara By Election Results

ഏഴ് മാസം മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കെ രാധാകൃഷ്ണന് സ്വന്തം ബൂത്തിലും പഞ്ചായത്തിലും ലഭിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനേക്കാള്‍ കുറഞ്ഞ വോട്ടാണ്. പതിവിന് വിപരീതമായി യുഡിഎഫ് സംവിധാനം മികച്ച പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി നീട്ടുക കൂടി ചെയ്തതോടെ പല നേതാക്കളും ചേലക്കരയില്‍ എത്തിയിരുന്നു.

5000 വോട്ടിനെങ്കിലും ചേലക്കരയില്‍ യുഡിഎഫ് ജയിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്. വയനാടും പാലക്കാടും സിറ്റിംഗ് മണ്ഡലമായതിനാല്‍ തന്നെ ചേലക്കരയിലെ തിരഞ്ഞെടുപ്പ് വിജയമായിരിക്കും രാഷ്ട്രീയ വിജയമായി കണക്കാക്കാനാകുക. ചേലക്കര പിടിക്കാനായാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമായും യുഡിഎഫിന് ഇത് വിശേഷിപ്പിക്കാം.

മറുവശത്ത് പോളിംഗ് കൂടിയത് തങ്ങള്‍ക്ക് ഗുണപരമാകും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. മണ്ഡലത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ട 10000 വോട്ടുകളില്‍ 7000 വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ബിജെപി നേതാക്കള്‍ പറയപ്പെടുന്നത്. തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയം ചേലക്കരയിലും പ്രതിഫലിക്കും എന്നാണ് ബിജെപി കണക്കുകൂട്ടല്‍.

എന്നാല്‍ ഇരുമുന്നണികളുടേയും അവകാശവാദങ്ങള്‍ വോട്ടെണ്ണല്‍ ദിനം വരെ മാത്രമെ കാണൂ എന്നാണ് ഇടത് ക്യാംപിന്റെ നിലപാട്. 1996 മുതല്‍ രാധാകൃഷ്ണന് വിജയം സമ്മാനിച്ചിട്ടുള്ള മണ്ഡലമാണ് ചേലക്കര. ഇടക്കാലത്ത് രാധാകൃഷ്ണന്‍ മത്സരിക്കാതിരുന്നപ്പോള്‍ 2016 ല്‍ മത്സരിച്ച് വിജയിച്ച പ്രദീപാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറും എന്നാണ് ഇടത് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+