കാസർകോട് ചെമ്പരിക്ക ഖാസിയുടെ മരണം: പിഡിപി നേതാവ് സിബിഐക്ക് മൊഴി നല്‍കും

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ നാളെ കൊച്ചിയില്‍ സിബിഐ മുമ്പാകെ മൊഴി നല്‍കും.

പിള്ള സാറിനെ വിടാതെ ആദായനികുതി വകുപ്പ്! ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടി... കോടികൾ...

രാവിലെ 11മണിക്ക് കടവന്തറയിലെ സിബിഐ ഓഫീസില്‍ ഡിവൈഎസ്പി ഡാര്‍വിന് മുമ്പാകെയാണ് മൊഴി നല്‍കുക. ഖാസിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്നവരെ സംരക്ഷിച്ച യുവജന നേതാവിനെകുറിച്ച് സിബിഐ സംഘത്തിന് വ്യക്തമായ വിവരം കൈമാറുമെന്ന് നിസാര്‍ മേത്തര്‍ പറഞ്ഞു.

 death

യുവജന നേതാവ് കാസര്‍കോട് സ്വദേശിയാണെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാസിയുടെ മരണത്തിന് ഉത്തരവാദികള്‍ എന്ന് സംശയിക്കുന്നവര്‍ യുവജനനേതാവുമായി നേതാവിന്റെ വീട്ടില്‍ ഒരു ദിവസം വൈകിട്ട് 5മണിമുതല്‍ 7മണി വരെ ചര്‍ച്ച നടത്തിയെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു. ഖാസി അധിപനായ ട്രസ്റ്റിന്റെ പണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
chembarikka khasi death; pdp leader will gave testimony

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്