കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള ഹാസ്യകവിത കുലപതിയായ ചെമ്മനം ചാക്കോ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: ആധുനിക മലയാള ഹാസ്യകവിതാമേഖലയെ പുഷ്ടിപ്പ‌െടുത്തിയ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസായിരുന്നു. 2006 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ജേതാവായിരുന്നു അദ്ദേഹം.

കേരളസാഹിത്യ അക്കാദമി, ഓഥേഴ്സ് ഗിൽഡ് ഓഫ് ഇന്‍ഡ്യ, സമസ്ത കേരള സാഹിത്യപരിഷത്ത്, മലയാളം ഫിലിം സെൻസർബോർഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു. 'ആളില്ലാ കസേരകള്‍' എന്ന കവിത ഏറെ പ്രശസ്തമായിരുന്നു.

Chemmanam Chacko

സര്‍ക്കാര്‍ ഓഫീസുകളിലെ ജനവിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചും അദ്ദേഹം തന്റെ രചനകളിലൂടെ രൂക്ഷമായി വിമർശിത്തിരുന്നു. പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെയ്ന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

English summary
Chemmanam Chacko pased away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X