കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുന:സംഘടന വേണ്ട, ചെന്നിത്തല ദില്ലിക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച തര്‍ക്കം ഹൈക്കമാന്റിന് മുന്നിലേക്ക്. പുന:സംഘടനയോട് വിയോജിപ്പുള്ള ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്ത വിവരം ധരിപ്പിക്കാന്‍ ദില്ലിയിലേക്ക് പോകുന്നു.

മന്ത്രിസഭ പുന:സംഘടിപ്പിച്ച് കെബി ഗണേഷ്‌കുമാറിനെ കൂടി ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. നിലവില്‍ ശക്തരായ ഐ ഗ്രൂപ്പിന്റെ പ്രാതിനിധ്യം മന്ത്രിസഭയില്‍ കുറക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഇത് തടയുന്നതിനാണ് ചെന്നിത്തല ദില്ലിയിലേക്ക് പോകുന്നത്.

Chennithala

നിലവിലെ മന്ത്രിസഭ നല്ല കെട്ടുറപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരിക്കും ചെന്നിത്തല കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിക്കുക. നല്ലൊരു ടീം ആയി പ്രവര്‍ത്തിക്കുന്ന മന്ത്രിസഭയെ പൊളിക്കുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണകരമാവില്ലെന്ന് ചെന്നിത്തല വാദിക്കും.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുത്തതോടെയാണ് മുഖ്യമന്ത്രി നയിക്കുന്ന എ ഗ്രൂപ്പിന്റെ സ്വാധീനം കുറഞ്ഞത്. ആഭ്യന്തരവും റവന്യൂവും ഉള്‍പ്പെടെ ശക്തമായ വകുപ്പുകളെല്ലാം ഇപ്പോള്‍ ഐ ഗ്രൂപ്പിന്റെ കയ്യിലാണ്. ഇക്കാര്യത്തില്‍ എ ഗ്രൂപ്പിന് കടുത്ത പ്രതിഷേധമുണ്ട്.

കുടുംബ വഴക്കിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടമായ കെബി ഗണേഷ് കുമാറിനെ തിരിച്ചുകൊണ്ടുവരിക എന്നതും മുഖ്യമന്ത്രിയുടെ ലക്ഷ്യമാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഗണേഷിന്റെ പിതാവും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കൈവശമാണുള്ളത്.

സരിതയുടെ പുറത്ത് വരാത്ത മൊഴിയില്‍ മന്ത്രിസഭ തന്നെ മറിച്ചിടാനുള്ള വിവരങ്ങള്‍ ഉണ്ടെന്നാണ് വിവരം. എ ഗ്രൂപ്പിലെ ഉന്നതരെ സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും അതില്‍ ഉണ്ടത്രെ. ഇതും കൂടി കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടി, ഗണേഷ് കുമാറിനെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ ഭീഷണിക്ക് വഴങ്ങി ഗണേഷിനെ തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി നേതൃയോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Ramesh Chennithala against cabinet re organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X