ചെറിയാന്‍ ഫിലിപ്പ് മാപ്പു പറഞ്ഞു; വിവാദം അവസാനിക്കുന്നു
തിരുവനന്തപുരം: പൊതുരംഗത്തെ സ്ത്രീകളെ അധിക്ഷേപിച്ചെന്നുകാട്ടി ചെറിയാന്‍ ഫിലിപ്പിനെതിരെ രണ്ടുദിവസമായി ഉയര്‍ന്നുവന്ന വിവാദം കെട്ടടങ്ങുന്നു. സംഭവത്തില്‍ ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയാന്‍ തയ്യാറായതോടെയാണ് വിവാദം ഒഴിവാകുന്നത്. നേരത്തെ ഒരു കാരണവശാലും മാപ്പു പറയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. എന്നാല്‍, വിഷയം രാഷ്ട്രീയമായി യുഡിഎഫ് എറ്റെടുക്കാന്‍ തുടങ്ങുകയാണെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്കില്‍ ഖേദ പ്രകടനം നടത്തിയത്.
ഖേദം പ്രകടിപ്പിച്ച ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. 'ഫേസ്ബുക്കിലെ എന്റെ ചില പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുനെങ്കില്‍ അതില്‍ എനിക്ക് നിര്‍വ്യാജമായ ഖേദമുണ്ട്. ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാന്‍ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകള്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അവയെ സമൂഹമദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതില്‍ അത്യധികമായ ദു:ഖമുണ്ട്. ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ ഞാന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല.'

സ്ഥാനാര്‍ഥിത്വം കിട്ടിാന്‍ ചില കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ ഉടുതുണി അഴിച്ചിട്ടുണ്ടെന്ന രീതിയിലായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നത്. ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണമെന്നും ആവശ്യമുയര്‍ന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന്റെ പേരില്‍ സിപിഎമ്മിലും രണ്ടുവിഭാഗം ഉടലെടുത്തതോടെയാണ് അദ്ദേഹം ഒടുവില്‍ മാപ്പു പറയാന്‍ തയ്യാറായത് എന്നാണ് റിപ്പോര്‍ട്ട്. കോടിയേരി ബാലകൃഷ്ണനും, പിണറായി വിജയനും ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ചെങ്കിലും, വിഎസ് അച്യുതാനന്ദന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications