Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: പാര്‍ട്ടി ഇതുവരെ പുറത്താക്കിയിട്ടില്ല: ചെറിയാന്‍

തിരുവനന്തപുരം: 20 വര്‍ഷത്തെ സിപിഎം സഹയാത്രിക വേഷം അഴിച്ചുവെച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യസഭാ സീറ്റ് നിഷേധത്തിന് പിന്നാലെയാണ് അദ്ദേഹവും സിപിഎമ്മും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ നല്‍കിയ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അദ്ദേഹം പ്രളയ ദുരന്ത നിവാരണങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയോടൊപ്പം വേദി പങ്കിട്ട് ചെറിയാന‍് നടത്തിയ പ്രസ്താവനയും നിലവിലെ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന പ്രചരണങ്ങളോട് മനസ്സ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്.

സി പി എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍

സി പി എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചെറിയാന‍് ഫിലിപ്പ് വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായി അറിഞ്ഞു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി ക്ഷണിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാതെ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചാല്‍ അവരുമായി

ഞാനിപ്പോഴും ഇടത് പക്ഷത്താണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചാല്‍ അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകും. ഇടത് പക്ഷത്ത് നിന്നും കോടിയേരിയോ പിണറായി വിജയനോ വിളിച്ചാല്‍ അവരുമായും ചര്‍ച്ച നടത്താനും തയ്യാറാണ്. ആരുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. അതിന് ശേഷമായിരിക്കും വ്യക്തമായ തീരുമാനം എടുക്കുക. അധികാര സ്ഥാനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

ഇടതുപക്ഷത്തിന് എന്റെ സേവനം ആവശ്യമുണ്ടെങ്കില്‍

ഇടതുപക്ഷത്തിന് എന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ അവര്‍ എന്നോട് പറയണം. സേവനം അവശ്യമില്ലെങ്കില്‍ അതും വ്യക്തമാക്കണം. ഇതുവരെ അങ്ങനെ ഒരു കൂടിയാലോചന സിപിഎം നേതാക്കളുമായി നടന്നിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നാണെങ്കില്‍ ചില വ്യക്തികള്‍ വിളിക്കുന്നു. അതില്‍ കാര്യമില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക ക്ഷണം ഉണ്ടാവണം. അത് ഇതുവരെ ഉണ്ടായിട്ടില്ല. മറുവശത്ത് പാര്‍ട്ടി അംഗമല്ലെങ്കിലും എന്നെ ഉപേക്ഷിച്ചതായി സിപിഎം പറഞ്ഞിട്ടുമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് അഭിമുഖത്തില്‍ പറയുന്നു.

രണ്ട് കൂട്ടര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ ഞാന്‍

രണ്ട് കൂട്ടര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന് ശേഷം മാത്രമായിരിക്കും തന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുക. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഒരു പാര്‍ട്ടിയുടേയും അംഗമല്ല. സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ ‌നിന്നു വന്നശേഷം എന്നെ പുറത്താക്കിയിട്ടുമില്ല. എന്റെ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടത് ചര്‍ച്ചയിലൂടെയാണ്. ആ ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

രാജ്യസഭാ സീറ്റ് നിഷേധിച്ചതാണ്

രാജ്യസഭാ സീറ്റ് നിഷേധിച്ചതാണ് ഇടതുപക്ഷവുമായുള്ള അകൽച്ചയുടെ കാരണമെന്ന് പ്രചാരണത്തില്‍ വസ്തുതയില്ല. രാജ്യസഭയിലേക്കു പരിഗണിക്കുന്നു എന്നു പറഞ്ഞതു ഞാനല്ല, മാധ്യമങ്ങളാണ്. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പുസ്തക രചനയിലായതിനാലാണ് ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതിരുന്നത്. ഞാന‍് പാര്‍ട്ടി പ്രവര്‍ത്തകനല്ല, എനിക്കു സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള അവകാശമുണ്ട്.

പിണറായി വിജയനുമായി പണ്ടും ഇപ്പോഴും അഭിപ്രായ വ്യത്യാസമില്ല

പിണറായി വിജയനുമായി പണ്ടും ഇപ്പോഴും അഭിപ്രായ വ്യത്യാസമില്ല. എന്നെ വിളിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിർദേശങ്ങൾ കേൾക്കും. തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. ഉമ്മൻചാണ്ടി എന്നോടു കുറ്റസമ്മതം നടത്തിയപ്പോൾ ഞാൻ അതിനോട് പ്രതികരിക്കുകയാണ് ചെയ്തതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. ഉമ്മൻചാണ്ടിക്കു തെറ്റുപറ്റിയെന്നു പറഞ്ഞപ്പോൾ മത്സരിച്ചതു തെറ്റായെന്നു എനിക്കും തോന്നിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+