'കേക്കുമായി അരമനകൾ കയറി ഇറങ്ങും, മാതാവിന് സ്വർണ കിരീടവും നൽകും; ഇവരുടെ യഥാർത്ഥ സ്വഭാവമാണ് പുറത്തുവന്നത്'
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ കുറേക്കാലമായി ഉത്തരേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രമാണിത്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ കന്യാസ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ അടിയന്തരമായി നടപടി വേണമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
'ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളിൽ ഒരാശുടെ കുടുംബവുമായി ഞാൻ സംസാരിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.കന്യാസ്ത്രീക്കൊപ്പം സഞ്ചരിച്ച ആളുകളുടെ പേരുകൾ ക്രിസ്ത്യൻ പേരുകൾ അല്ലെന്ന ഒറ്റക്കാരണം കൊണ്ട് ബജ്റംഗ്ദൾ പ്രവർത്തകരെ വിളിച്ച് വരുത്തുകയാണ്. പോലീസ് അക്രമകാരികളുടെ പക്ഷം പിടിച്ചു.

ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ കന്യാസ്ത്രീകൾക്കില്ലേ? രേഖകള്‍ മുഴുവന്‍ നല്‍കി. താണു കേണപേക്ഷിച്ചു. സ്വന്തം ഇഷ്ടപ്രകാരം ജോലിക്ക് പോകുന്നതാണെന്ന് പറഞ്ഞു, മൗലികാവകാശങ്ങളാണ് ദുർഗിൽ ലംഘിക്കപ്പെട്ടത്. ഈ വിഷയത്തില്‍ അടിയന്തരമായി നടപടി വേണം. അക്രമ പരമ്പര അവസാനിപ്പിക്കണം, ബിജെപി കൃത്യമായ നിലപാട് പറയണം. കേരളത്തിൽ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയും മാതാവിന് സ്വര്‍ണ കിരീടം സമർപ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനം ചെയ്യുകയും ചെയ്ത ആളുകളുടെ ഉള്ളിലിരുപ്പെന്താണെന്ന് ലോകത്തിന് വെളിപ്പെടുന്നതാണ് ഈ സംഭവം', ജോൺ ബ്രിട്ടാസ് പറഞ്ഞു.
. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. വലതുപക്ഷ ഗ്രൂപ്പുകൾ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ പ്രത്ര്യേകിച്ച് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ നടത്തി വരുന്ന വിദ്വേഷ പ്രചാരണങ്ങളുടേയും പ്രവൃത്തികളുടേയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പൗരന്മാരുടെ, പ്രത്യേകിച്ച് സാമൂഹികവും മതപരവുമായ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നുള്ളത് ഭരണഘടനാപരമായ കടമയാണ്. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നത് തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം; സിപിഎം
ഛത്തീസ്‌ഗഢില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ക്രിസ്‌ത്യന്‍ പ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല ഈ വിഷയത്തെ കാണേണ്ടത്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും, ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ് സംഭവം.
മതം അനുഷ്‌ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്‌ത്രീകളെ ജയിലില്‍ അടച്ചത്. കേന്ദ്ര സര്‍ക്കാരും, ഛത്തീസ്‌ഗഢ് സര്‍ക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവതരമാകുന്നത്.
ഛത്തീസ്‌ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് കന്യാസ്‌ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാന്‍സിസ് എന്നിവരെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നിയമം കൈയ്യിലെടുത്ത ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകരെ തടയുന്നതിന് പകരം ഛത്തീസ്‌ഗഢ് പൊലീസും, റെയില്‍വേ അധികൃതരും അവര്‍ക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്.
ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് 2014-ന് ശേഷം കുത്തനെ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിപ്പൂരില്‍ നിയമവാഴ്‌ച തകര്‍ത്ത് നടത്തിയ അക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സും സ്റ്റാന്‍സ്വാമിയും മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരായി നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന വരണം, സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications