യുഎപിഎയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി; പുതിയ നിര്‍ദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് യുഎപിഎ വ്യാപകമായി ചുമത്തപ്പെടുന്നതില്‍ പ്രതിഷേധം വ്യാപിച്ചതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടം ഡിജിപിയും രംഗത്തെത്തി. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും കാപ്പ, യു.എ.പി.എ എന്നിവയോട് വിയോജിപ്പുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീവ്രവാദ കേസുകളില്‍ എന്‍.ഐ.എ യു.എ.പി.എ ചുമത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല അത്തരം കേസുകളില്‍ യു.എ.പി.എ സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു. അതേസമയം, രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം പോലീസിലെ കാവിവല്‍ക്കരണത്തെക്കുറിച്ച് കസേരയിലിരുന്ന് പറയാനാകില്ലെന്ന് പിണറായി പറഞ്ഞു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് മാത്രമേ തനിക്ക് പ്രതികരിക്കാന്‍ സാധിക്കൂ എന്നും ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ യുഎപിഎ ചുമത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. യു.എ.പി.എ ചുമത്തുന്നതിന് മുന്‍പ് ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണമെന്ന പുതിയ ഡി.ജി.പി സര്‍ക്കുലറും ഡിജിപി പുറത്തിറക്കി. യുഎപിഎ ചുമത്തുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഡിജിപിയുടെ ഇടപെടല്‍.












Click it and Unblock the Notifications