കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയവണ്‍ ചാനലിന്റെ 'ഫേസ് ഓഫ് കേരള' ആയി പിണറായി വിജയൻ, 2021ലെ വാർത്താ താരം

Google Oneindia Malayalam News

കോഴിക്കോട്: 2021ലെ വാര്‍ത്താ താരമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയവണ്‍ ചാനലിന്റെ ഫേസ് ഓഫ് കേരള വോട്ടെടുപ്പിലാണ് പിണറായി വിജയന്‍ ഒന്നാമത് എത്തിയത്. 2021ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മലയാളികളെ ഉള്‍പ്പെടുത്തിയായിരുന്നു മീഡിയാവണ്ണിന്റെ വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ പിആര്‍ ശ്രീജേഷ്, എംജി സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തിന് എതിരെ സമരം ചെയ്ത ഗവേഷക ദീപ പി മോഹന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്.

'ചാനൽ ചർച്ചയിൽ അനുകൂലിച്ച് സംസാരിക്കാൻ പണം നൽകി', ദിലീപിനെതിരെ ബാലചന്ദ്രകുമാർ വീണ്ടും'ചാനൽ ചർച്ചയിൽ അനുകൂലിച്ച് സംസാരിക്കാൻ പണം നൽകി', ദിലീപിനെതിരെ ബാലചന്ദ്രകുമാർ വീണ്ടും

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ആണ് വിജയിയെ പ്രഖ്യാപിച്ചത്. കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടത് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തില്‍ എത്തിയത്. കൊവിഡും പ്രളയവും അടക്കം കേരളം നേരിട്ട പ്രതിസന്ധികളെ നേരിടാന്‍ മുന്നില്‍ നിന്ന് നയിച്ച പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുളള വന്‍ വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു.

uu

ഫേസ് ഓഫ് കേരള അന്തിമ പട്ടികയിലേക്ക് നാല് പേരെ തിരഞ്ഞെടുത്തത് പത്ത് പേരുടെ പട്ടികയില്‍ നിന്നായിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പിഎസ്സി സമരത്തിലെ ലയ രാജേഷ്, നടി നിമിഷ സജയന്‍, കര്‍ഷക സമരത്തിലെ നേതാവ് പി കൃഷ്ണദാസ്, നടന്‍ ഫഹദ് ഫാസില്‍, ഗായകന്‍ ഷഹബാസ് അമന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുളളവര്‍. രാഷ്ട്രീയ നിരീക്ഷകനും നിയമവിദഗ്ധനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍, എഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഡോ. ഷംഷാദ് ഹുസൈന്‍, സാമൂഹ്യ നിരീക്ഷകന്‍ ജീവന്‍ ജോബ് തോമസ് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ പാനല്‍ ആണ് വിജയിയെ തിരഞ്ഞെടുത്തത്.

പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും

Recommended Video

cmsvideo
Controversies that Pinarayi government faced in 2021 | Oneindia Malayalam

ഈ വിജയം ജനാഭിപ്രായത്തിന്റെ പ്രതിഫലനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്ക് തങ്ങളെ അറിയാമെന്നും തങ്ങളില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ അനുഭവം മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നത് എന്നും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Chief Minister Pinarayi Vijayan selected Media One Channel's Face of Kerala 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X