കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കൊന്നും പോര പനിയെ നേരിടാൻ!മാലിന്യ നിർമ്മാജ്ജനത്തിൽ വിജയം സാധ്യമായില്ലെന്ന് കുറ്റസമ്മതം...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക സാംസ്ക്കാരിക സംഘടനകളുമെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യനിർമ്മാജ്ജനത്തിൽ സംസ്ഥാനത്തിന് പൂർണ്ണ വിജയം സാധ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി പാവം? ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്ക്! പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷബീജമില്ല...സ്വാമി പാവം? ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്ക്! പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷബീജമില്ല...

പൊട്ടിത്തെറിച്ച് കുമ്മനം,എല്ലാം പിണറായിക്കറിയാം!കടകംപള്ളി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണംപൊട്ടിത്തെറിച്ച് കുമ്മനം,എല്ലാം പിണറായിക്കറിയാം!കടകംപള്ളി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണം

മാലിന്യ നിർമ്മാജ്ജനത്തിലെ അപാകതയാണ് പനി വ്യാപിക്കാൻ ഇടയാക്കുന്നത്. കൊതുക് നശീകരണവും മാലിന്യ നിർമ്മാജ്ജനവും വിജയകരമായി നടപ്പാക്കിയ സ്ഥലങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ രംഗത്തിറങ്ങണം.

pinarayi

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക സാംസ്ക്കാരിക സംഘടനകളുമെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മാലിന്യ നിർമ്മാജ്ജനത്തിന് പൊതുജന സഹകരണത്തോടെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിവരികയാണ്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പനി വ്യാപിക്കുന്നത് തടയാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനുമുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യക്തി ശുചിത്വം മാത്രം പോരാ, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനം പൂര്‍ണ്ണമാക്കുകയും ശുചീകരണത്തില്‍ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്താന്‍ കഴിയില്ല. ഇതെല്ലാം ഉൾക്കൊണ്ട് എല്ലാവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

English summary
chief minister requests to involve cleaning activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X