Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി; മാധ്യമങ്ങൾക്ക് രൂക്ഷവിമർശനം

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം വിവാദത്തിൽ സർക്കാർ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തന്റെ കൈയ്യിൽ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും. റിപ്പോർട്ട് പുറത്തുവരാതെ വലതുപക്ഷ മാധ്യമങ്ങൾ വലിയ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പടുത്തി. തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

' തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ഒരുശ്രമം ഇവിടെ ഉണ്ടായി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ അന്വേഷണറിപ്പോർട്ട് 24 നുള്ളിൽ ലഭിക്കണമെന്ന് ഞാൻ ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് ഡിജിപിയുട കൈയ്യിൽ എത്തിയെന്ന് പത്രവാർത്ത കണ്ടു. ആ റിപ്പോർട്ടിൽ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാൽ ആ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ എന്ന് പറഞ്ഞ് വലതുപക്ഷ മാധ്യമങ്ങൾ വലിയ പ്രചരണമാണ് നടത്തുന്നത്. ഇവർക്കെവിടെ നിന്നാണ് റിപ്പോർട്ട് ലഭിച്ചത്. മാധ്യമങ്ങൾ അവരുടെ ആഗ്രഹപ്രകാരമുള്ള കാര്യങ്ങൾ എഴുതിവെയ്ക്കുകയാണ്.

pin-1

ആളുകളുടെ മനസിൽ എന്തോ വികാരം ഉണ്ടാക്കാനും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങൾ. ഈ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെങ്കിൽ എത്രവലിയ നെറികേടായിരിക്കും മാധ്യമങ്ങൾ അവതരിപ്പിച്ചത്.

വയനാട് പുനരധിവാസത്തിൽ നമുക്ക് ഇതുവരെയും കേന്ദ്ര സഹായം ലഭിച്ചിട്ടില്ല. നിവേദനം നൽകിയിട്ടുണ്ട്. സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല് ഇതുവരേയും സഹായം ലഭിച്ചിട്ടില്ല. അതേസമയം മറ്റ് ചിലരെ സഹായിക്കുന്നത് കണ്ടു. ഇക്കാര്യത്തിൽ വലതുപക്ഷ മാധ്യമങ്ങൾ എന്തേ ഒന്നും മിണ്ടാത്തത്. നാടിന്റെ ഭാഗമല്ലേ മാധ്യമങ്ങൾ, നാടിന്റെ താത്പര്യമല്ലേ സംരക്ഷിക്കേണ്ടത്. നാടിന് വേണ്ടിയല്ലേ ശബ്ദം ഉയർത്തേണ്ടത്. എങ്ങനെയെങ്കിലും നാട് തകർന്നാമതിയെന്നാമതയെന്നാണോ ചിന്തിക്കേണ്ടത്, നിർഭാഗ്യവശാൽ അത്തരമൊരു നിലപാടാണ് നമ്മുടെ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ സ്വീകരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിന് എതിരായ കുപ്രചരണങ്ങൾ തുടരുകയാണ്. നാട് നശിക്കട്ടെ എന്നതാണ് ഇക്കൂട്ടരുടെ നിലപാട്. ഈ നിലപാട് നല്ലതാണോ എന്നത് സ്വയംപരിശോധിക്കണം. വ്യാജവാർത്തകൾ പ്രരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് ചിലരെങ്കിലും മുന്നോട്ടുവന്നതിൽ സന്തോഷം. കേരളത്തിലെ മാധ്യമങ്ങൾ ആലോചിക്കേണ്ടത് സ്വന്തം നായിടന്റെ നൻമയ്ക്ക് വേണ്ടിയാണോ നിലകൊള്ളുന്നത് എന്നാണ്. എൽ ഡി എഫ് ആണ് ഭരിക്കുന്നത് എന്നത് കൊണ്ട് അവരെ എങ്ങനെയെങ്കിലും തകർത്ത് കളയാം എന്ന് ആഗ്രഹിക്കുന്ന ശക്തികൾ കോൺഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തിൽ ഉണ്ടാകാം. അതല്ല മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടത്. നാടിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കാൻ മാധ്യമങ്ങൾ തയ്യാറാകണം', മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+