കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ ഇന്ന് എത്തിക്കും, ദത്തല്ല കുട്ടിക്കടത്ത്, ഷിജുഖാനെ അറസ്റ്റ് ചെയ്യണമെന്ന് അനുപമ

Google Oneindia Malayalam News

തിരുവനന്തപുരം: കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ ആന്ധ്ര ദമ്പതികള്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരം എത്തിക്കും. ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ആന്ധ്രപ്രദേശിലെ ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കുഞ്ഞിനെ തിരികെ നല്‍കിയത്. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആന്ധ്രയിലെ ദമ്പതികള്‍ കുട്ടിയെ കൈമാറിയത്. അതേസമയം കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.

വിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലുംവിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലും

1

കുഞ്ഞ് കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും സാമ്പിളുകളാണ് ശേഖരിക്കുക. ഡിഎഎന്‍ പരിശോധന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നാണ് പരിശോധന നടത്തുക. ഇവിടെ രണ്ട് ദിവസത്തിനകം പരിശോധന നടത്തി ഫലം വരും. അതേസമയം ഫലം പോസിറ്റീവായാല്‍ കുട്ടിയെ അനുപയ്ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തന്നെ വിട്ടുകൊടുക്കും. നേരത്തെ തന്നെ ശിശുക്ഷേമ സമിതി കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ശിശുക്ഷേമ സമിതിയെ തന്നെ കുട്ടിയെ തിരിച്ചുകൊണ്ടുവരാനായി ചുമതലപ്പെടുത്തിയതില്‍, ആശങ്കയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അതേസമയം കുഞ്ഞിനെ കാണാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു അനുപമയുടെ പ്രതികരണം. വളരെ രഹസ്യമായിട്ടാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കാനുള്ള ഓരോ നീക്കവും നടക്കുന്നത്. ഇന്നലെ രാവിലെ സ്വകാര്യ വിമാനത്തിലായിരുന്നു ശിശുക്ഷേമ സമിതി സംഘം തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്. മൂന്നംഗ പോലീസ് സംഘം, ശിശുക്ഷേ സമിതിയിലെ ജീവനക്കാരിയുമായിരുന്നു പോയത്. ഔദ്യോഗിക വാഹനം മാറ്റി സ്വകാര്യ വാഹനത്തിലായിരുന്നു നാലു പേരും എത്തിയത്.

പോകുന്ന സംഘത്തെ തിരിച്ചറിയാതിരിക്കാന്‍ നാലു പേരും വേവ്വേറെ ടിക്കറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ആന്ധ്രയിലെ ദമ്പതികളെ അറിയിച്ചിരുന്നു. അതേസമയം ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ പുറത്താക്കി കേസ് എടുക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. അമ്മയായ തന്നെയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ സാധാരണ കുടുംബത്തെയുമാണ് ഷിജുഖാന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ധര്‍മ സങ്കടത്തിലാക്കിയത്. ആ ദമ്പതികളുടെ വിഷമത്തില്‍ തനിക്ക് ദു:ഖമുണ്ടെന്നും, അമ്മയായ തന്നെ പോലെ അവരെയും അധികൃതര്‍ വഞ്ചിച്ചുവെന്നും അനുപമ പറഞ്ഞു. ദത്തല്ല, കുട്ടിക്കടത്താണ് തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ നടന്നതെന്നും അനുപമ ആരോപിച്ചു.

രാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ചു, പത്തോളം മന്ത്രിമാര്‍ പുതുതായി എത്തും, പുനസംഘടന ഞായറാഴ്ച്ചരാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ചു, പത്തോളം മന്ത്രിമാര്‍ പുതുതായി എത്തും, പുനസംഘടന ഞായറാഴ്ച്ച

Recommended Video

cmsvideo
Ajith's first wife talks about Anupama issue

English summary
child adopting controversy: anupama's child will arrive in kerala from andhra pradesh today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X