Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂവെയിൽ ആത്മഹത്യ; ബാലാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം!

തിരുവനന്തരപുരം: തിരുവനന്തപുരത്തെ ബ്ലൂവെയിൽ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മനോജിന്റെ മരണത്തില്‍ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാന്‍ ‌ചീഫ് സെക്രട്ടറിക്കും ആഭ്യന്തര, ഐടി സെക്രട്ടറിക്കും നിർദേശം നൽകി. ബ്ലൂവെയില്‍ ഗെയിമിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാറും വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമുകള്‍ വച്ചുപൊറുപ്പിക്കില്ല.

ഐടി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. അതേ സമയം കൊലയാളി ഗെയിമായ ബ്ലൂവെയ്‍ലിൽ ജാഗ്രതാനിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു. ബ്ലൂവെയ്ൽ ഗെയിം തടയാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഫോൺ ഫോറൻസിക്കിനെ ഏൽപ്പിച്ചു

ഫോൺ ഫോറൻസിക്കിനെ ഏൽപ്പിച്ചു

ബ്ലുവെയ‍്ലിന്റെ സ്വാധീനത്തിൽ ആത്മഹത്യ ചെയ്തെന്ന് സംശയിക്കുന്ന പ്ലസ് വൺ വിദ്യാർഥിയുടെ മൊബൈൽ ഫോൺ വിദഗ്ദ പരിശോധനയ്ക്കായി ഫോറൻസിക്കിന്നെ ഏൽപ്പിച്ചതായി ഐജി മനോജ് എബ്രഹാം പറഞ്ഞു.

സ്ഥിരീകരണമില്ല

സ്ഥിരീകരണമില്ല

കേരളത്തില്‍ ബ്ലു വെയില്‍ ആത്മഹത്യകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് നിരീക്ഷണം

പോലീസ് നിരീക്ഷണം

ഇതുവരെ ഇതിന്റെ ലിങ്ക് കിട്ടിയെന്നോ, ഡൗണ്‍ലോഡ് ചെയ്‌തെന്നോയുളള ഒരു സംഭവം പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലീസ് വളരെ കാര്യക്ഷമമായി ഇതിനെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൗൺസിലിങ് നടക്കുന്നു

കൗൺസിലിങ് നടക്കുന്നു

കേരളത്തില്‍ അതിന്റെ ഒരു ലിങ്ക് പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിങ് നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരണകാരണം ബ്ലുവെയില്‍ ഗെയിം

മരണകാരണം ബ്ലുവെയില്‍ ഗെയിം

വിളപ്പിൽശാല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മനോജ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന് അമ്മ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി മനോജ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് അമ്മ പറയുന്നത്. ഇതിനു പിന്നാലെയോണ് മനോജ് എബ്രഹാമിന്റെ വിശദീകരണം വന്നത്.

എല്ലാവരിൽ നിന്നും അകന്നു

എല്ലാവരിൽ നിന്നും അകന്നു

ബ്ലൂ വെയിൽ ഗെയിം കളിക്കുന്ന കാലഘട്ടത്തിൽ മകനിൽ നിരവധി മാറ്റങ്ങൾ കണ്ടിരുന്നതായി അമ്മ പറയുന്നു. വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നിരുന്നുവെന്നും എല്ലാർക്കുമൊപ്പം മാത്രം പുറത്തു പോയിരുന്ന മനോജ് ബ്ലൂ വെയിൽ ഗെയിം കളിച്ചതിനു പിന്നാലെ ഒറ്റയ്ക്ക് കടൽ കാണാൻ പോയിരുന്നതായും അമ്മ.

ടാസ്ക്കുകൾക്ക് സമാനമായ ജീവിതം

ടാസ്ക്കുകൾക്ക് സമാനമായ ജീവിതം

ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺ ലോഡ് ചെയ്തതതെന്ന് അമ്മ വ്യക്തമാക്കി. ബ്ലൂ വെയിൽ ഗെയിം ടാസ്കുകൾക്ക് സമാനമായിരുന്നു പിന്നീട് മനോജിന്റ ജീവിതമെന്നും അമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+