കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാല്‍വാനില്‍ കൊല്ലപ്പെട്ട സൈനികന് ഉന്നത മെഡല്‍ നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

Google Oneindia Malayalam News

ബീജിങ്: കഴിഞ്ഞ വർഷം ജൂൺ 16 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരിയില്‍ വെച്ച് ഇന്ത്യൻ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സുപ്രധാന മെഡല്‍. പാര്‍ട്ടിയുടെ നൂറാം വാർഷികത്തിൽ സൈനികനെ മെഡല്‍ നല്‍കി ആദരിച്ചത്. പീപ്പിൾ ലിബറേഷൻ ആർമി (പി‌എൽ‌എ) അതിർത്തി പ്രതിരോധ റെജിമെന്റിന്റെ കീഴിലുള്ള മോട്ടോർ കാലാൾപ്പടയുടെ കമാൻഡറായ ചെൻ ഹോങ്‌ജുൻ (30) ആണ് മെഡലിന് അര്‍ഹനായത്.

ഗാൽവാൻ വാലിയിൽ കൊല്ലപ്പെട്ട നാല് ചൈനീസ് സൈനികരിൽ പ്രധാനിയാണ് ഇദ്ദേഹം. ഏറ്റുമുട്ടലിന് മാസങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ പുറത്തുവിട്ട വിശദാംശങ്ങൾ പ്രകാരം ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നിവരായിരുന്നു ഗാല്‍വാന്‍ താഴ്വരയില്‍ കൊല്ലപ്പെട്ട സൈനികര്‍.
ജൂലൈ ഒന്നിന് മെഡലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട 29 പേരിൽ ചെൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.

 china3

Recommended Video

cmsvideo
China removed two child policy | Oneindia Malayalam

"അതിർത്തി പ്രതിരോധ നായകൻ 10 വർഷത്തോളം അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുകയും 2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ പ്രകോപനത്തിനെതിരെ ചൈനയുടെ പ്രദേശിക സമഗ്രത കാത്തുസൂക്ഷിക്കുകയും ചെയ്തു," ഗ്ലോബൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) സംഘർഷമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം ഇന്ത്യ നിരന്തരം നിഷേധിച്ചിരുന്നു. അതിർത്തിക്കപ്പുറത്ത് അതിക്രമിച്ച് കടന്നത് ചൈനീസ് സൈനികരാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

English summary
Chinese Communist Party awarded a high medal to a soldier killed in Galvan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X