കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമിക്കി കമ്മല്‍ പൊളിച്ചു; എന്തു രസമാണ് ട്രോള്‍, കൊലവിളിച്ച ട്രോളന്‍മാരോട് ചിന്തയ്ക്ക് പറയാനുള്ളത്

കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ജിമ്മിക്ക് കമ്മല്‍ ട്രോളുകാരോട് ചിന്തക്ക് പറയാനുള്ളത് | Oneindia Malayalam

കൊച്ചി: ഷാന്‍ റഹ്മാന്‍ ഗാനമായ ജിമിക്കി കമ്മല്‍ സൂപ്പര്‍ ഹിറ്റും കടന്ന് കുതിക്കുമ്പോള്‍ പുലിവാല്‍ പിടിച്ചത് ചിന്ത ജെറോമാണ്. പാട്ടിനെ കുറിച്ച് ഒരു പ്രസംഗത്തിനിടെ അവര്‍ പറഞ്ഞ വാക്കുകള്‍ വിവാദങ്ങളുടെ പടവുകള്‍ കയറിയപ്പോള്‍ ട്രോളന്‍മാര്‍ ആഘോഷിച്ച് തകര്‍ത്തു. തന്റെ പ്രസംഗം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് ചിന്ത പോലും കരുതിയില്ല.

നിലവിലെ വിവാദത്തോടെ ചിന്തക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. തന്നെ ട്രോളിയവരോടും വിമര്‍ശിച്ചവരോടും ചിന്തക്ക് പറയാനുള്ളത് എന്താണ്. യുവാക്കളുടെ മാറ്റം എത്രമാത്രമുണ്ടായി എന്ന് പറയുന്ന കൂട്ടത്തില്‍ ജിമിക്കി കമ്മലിനെ എടുത്തു പറയുക മാത്രമേ ചെയ്തുള്ളൂവെന്ന് ചിന്ത വിശദീകരിക്കുന്നു... ചിന്തയ്ക്ക് പറയാനുള്ളത് കേള്‍ക്കാം...

മാറുന്ന യുവതലമുറ

മാറുന്ന യുവതലമുറ

മാറുന്ന യുവതലമുറ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു 45 മിനുറ്റ് പ്രസംഗം. ഒരുമാസം മുമ്പാണ് പരുമല യുവജന സംഘടനയുടെ അന്തര്‍ദേശീയ സെമിനാറില്‍ പ്രസംഗിച്ചത്. അതിന്റെ പൂര്‍ണരൂപം യുട്യൂബിലുണ്ട്.

ജിമിക്കി കമ്മലിന്റെ കാര്യം

ജിമിക്കി കമ്മലിന്റെ കാര്യം

സമൂഹത്തില്‍ വന്ന മാറ്റത്തെ കുറിച്ച് പറയുന്നതിനിടെയാണ് യുവജനങ്ങളുടെ മാറ്റവും പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ജിമിക്കി കമ്മലിന്റെ കാര്യം രസകരമായി കൂട്ടത്തില്‍ പറഞ്ഞുവെന്നേയുള്ളൂ.

ലളിതമായ ഒരു ഉദാഹരണം

ലളിതമായ ഒരു ഉദാഹരണം

ഗൗരവം നിറഞ്ഞ പ്രസംഗം ആകണ്ട എന്നു കരുതിയാണ് ലളിതമായ ഒരു ഉദാഹരണമെന്നോണം ജിമിക്കി കമ്മല്‍ എടുത്തിട്ടത്. എന്നാല്‍ അത് മാത്രം കട്ട് ചെയ്താണ് പ്രചരിപ്പിക്കപ്പെട്ടത്. അതും പാട്ടിനെ വിമര്‍ശിച്ചുവെന്ന രീതിയില്‍.

എന്റെ നിലപാട്

എന്റെ നിലപാട്

കല സമൂഹത്തിന്റെ പ്രതിഫലനമാണെന്നാണ് എന്റെ നിലപാട്. സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നതാകണം കല. ഇത്തരം ഗാനങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉതകുന്നതാണോ എന്നാണ് താന്‍ പ്രസംഗിച്ചത്.

പാട്ടിനെ വിമര്‍ശിച്ചിട്ടില്ല

പാട്ടിനെ വിമര്‍ശിച്ചിട്ടില്ല

പാട്ടിനെ വിമര്‍ശിച്ചിട്ടില്ല. പാട്ട് മോശമാണെന്ന് പറഞ്ഞിട്ടുമില്ല. ജിമിക്കി കമ്മല്‍ ഞാനും ആസ്വദിച്ചതാണ്. ഞാനും താളം പിടിച്ച പാട്ടാണ്. പക്ഷേ പ്രസംഗത്തിലെ ചില ഭാഗം മാത്രം എടുത്ത് പ്രചരിക്കുകയായിരുന്നു.

 എനിക്കും അഭിമാനമുണ്ട്

എനിക്കും അഭിമാനമുണ്ട്

ജിമിക്കി കമ്മല്‍ കേരളത്തിനും പുറത്തും ഹിറ്റായതില്‍ എനിക്കും അഭിമാനമുണ്ട്. എന്നാല്‍ പാട്ട് നല്‍കുന്ന സന്ദേശമാണ് എന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

ഒരിക്കലും കരുതിയില്ല

ഒരിക്കലും കരുതിയില്ല

ആ സന്ദേശം നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ചര്‍ച്ച ചെയ്യണമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത്രവലിയ ചര്‍ച്ചയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ചിന്ത പ്രതികരിച്ചു.

ട്രോളുകള്‍ ആസ്വദിച്ചു

ട്രോളുകള്‍ ആസ്വദിച്ചു

ഇനി ട്രോളന്‍മാരോട്- ട്രോളുകള്‍ മിക്കതും ഞാന്‍ ആസ്വദിച്ചു. വളരെ രസകരമായി തോന്നിയ ട്രോളുകളും ഞാന്‍ കണ്ടു. ട്രോള്‍ ഇറക്കുന്നവരുടെ കഴിവിനെ ബഹുമാനിക്കുകയും ചെയ്യുന്നു.

ശാന്തമീ രാത്രിയില്‍ ആരാണ്

ശാന്തമീ രാത്രിയില്‍ ആരാണ്

എത്ര പെട്ടെന്നാണ് രസകരമായ ട്രോളുകള്‍ ഉണ്ടാക്കുന്നത്. ശാന്തമീ രാത്രിയില്‍ ആരാണ് അലമ്പുണ്ടാക്കുന്നത്, കൊണ്ട് കേസ് കൊടുക്കൂ തുടങ്ങിയ ട്രോളുകള്‍ എന്നെയും രസിപ്പിച്ചു.

കീറി മുറിച്ചിട്ടില്ല

കീറി മുറിച്ചിട്ടില്ല

ജിമിക്കി കമ്മലിന്റെ വാക്കിനെയും അക്ഷരങ്ങളെയും കീറി മുറിച്ചിട്ടില്ല. അന്ന് അവിടെ വേദിയിലുണ്ടായിരുന്നവര്‍ക്ക് മുമ്പില്‍ അവര്‍ തന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ചിന്ത ജെറോം വ്യക്തമാക്കി.

വെളിപാടിന്റെ പുസ്തകം

വെളിപാടിന്റെ പുസ്തകം

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഷാന്‍ റഹ്മാന്‍ ഗാനമാണ് ജിമിക്കി കമ്മല്‍. ഇതുമായി ബന്ധപ്പെട്ട ചിന്തയുടെ അഭിപ്രായത്തിനെതിരേ ഷാന്‍ റഹ്മാനും നടന്‍ മുരളീ ഗോപിയും വരെ രംഗത്തുവന്നു.

പലതരം മണ്ടത്തരം

പലതരം മണ്ടത്തരം

പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്. പക്ഷേ, മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നായിരുന്നു ഷാന്‍ ഫേബ്‌സുക്കില്‍ പോസ്റ്റ് ചെയ്തത്. മുരളീ ഗോപിയും ഫേസ്ബുക്കില്‍ തന്നെയാണ് പ്രതികരിച്ചത്.

വിവാദ വാക്കുകള്‍

വിവാദ വാക്കുകള്‍

കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ജിമിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു പ്രസംഗത്തിനിടെ സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷയായ ചിന്തയുടെ വാക്കുകള്‍.

English summary
Chintha Jerome responds on Jimmikki Kammal Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X