കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് വിപണി: പ്രതിസന്ധിയില്‍ നിന്നും തിരിച്ചു വരവ് പ്രതീക്ഷിച്ച് താറാവ് വിപണി

Google Oneindia Malayalam News

കുട്ടനാട്: ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍. പക്ഷിപ്പനിയും പ്രളയവും കൊവിഡും വരുത്തിയ നഷ്ടങ്ങളില്‍ നിന്നും ക്രിസ്മസ് വിപണി കരകയറ്റുമെന്നാണ് താറാവ് കര്‍ഷകരുടെ പ്രതീക്ഷ. ക്രിസ്മസ് കാലത്തെ കച്ചവടം പ്രതീക്ഷിച്ച് കുട്ടനാട്ടില്‍ വീണ്ടും താറാവ് വിപണി സജീവമായിട്ടുണ്ട്. എന്നാല്‍ നാടന്‍ താറാവുകളുടെ കുറവ് വിപണനത്തില്‍ കാര്യമായി ബാധിക്കുന്നത്. തനത് കുട്ടനാടന്‍ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളില്‍ പെട്ട താറാവുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ഈ ഇനത്തില്‍ പെട്ട താറാവുകള്‍ വേണ്ടത്ര വിപണിയില്‍ എത്തുന്നില്ല.

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്

തമിഴ്നാട് ഉള്‍പ്പടേയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടനാട്ടിലേക്ക് താറാവുകള്‍ എത്തുന്നുണ്ടെങ്കിലും വിലപ്പന പ്രതീക്ഷിച്ച അത്ര ഉയര്‍ന്നിട്ടില്ല. പുഞ്ച നെല്‍ കൃഷിയുടെ കൊയ്ത്ത് കഴിയുന്ന സമയത്താണ് കുട്ടനാട്ടില്‍ കൂടുതല്‍ താറാവുകളെ വിരിയിച്ച് എടുക്കുന്നതും മുട്ടത്താറാവുകളേയും ഇറച്ചിത്താറാവുകളേയും വേര്‍തിരിക്കുന്നതും. ഇറച്ചിക്കായി മാറ്റിവെക്കുന്നവയാണ് ക്രിസ്മസ് കാലത്ത് വിപണിയില്‍ എത്തുന്നത്. എന്നാല്‍ രണ്ടാം കൃഷി കഴിയുന്ന അവസരത്തില്‍ താറാവ് മുട്ടകള്‍ വിരിയിച്ചെടുക്കുന്നത് കുറവാണ്. രണ്ടാം കൃഷി കഴിഞ്ഞ ഉടന്‍ തന്നെ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതാണ് കാരണം.

duck

കുഴത്തല, ആറാണി ഇനങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്നത്. ഇവയ്ക്ക് കുട്ടനാടന്‍ താറാവുകളെക്കാള്‍ വലിപ്പം കൂടുതലാണെങ്കിലും ആളുകള്‍ക്ക് താല്‍പര്യം കുട്ടനാടന്‍ ഇനങ്ങളായ ചാരയോടും ചെമ്പല്ലിയോടുമാണ്. കഴിഞ്ഞ ക്രിസ്മസ് സീസണില്‍ 10 ലക്ഷത്തോളം തറാവുകളെയാണ് കുട്ടനാട്ടില്‍ വിറ്റഴിച്ചതെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് കാരണം മുന്‍വര്‍ഷങ്ങളിലെ അത്രയും താറാവുകള്‍ വിപണിയില്‍ ഇല്ല. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇറച്ചിത്താറാവുകൾ എത്താത്തതാണ് കാരണം. എണ്ണം കുറവായതിനാല്‍ തന്നെ ക്രിസ്മസ് അടുക്കുമ്പോള്‍ തന്നെ നിലവിലേതില്‍ നിന്നും വില ഉയര്‍ന്നേക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

പാചക വാതക വില വർദ്ധനവ് ജനങ്ങൾക്ക് ഇരുട്ടടി; പ്രതിഷേധം സംഘടിപ്പിക്കാൻ ഡി വൈ എഫ്

പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ ഡി എഫ് തിരികെ പിടിക്കും? യു ഡി എഫിന് ആശങ്കയായി വോട്ട് ചോര്‍ച്ചപത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ ഡി എഫ് തിരികെ പിടിക്കും? യു ഡി എഫിന് ആശങ്കയായി വോട്ട് ചോര്‍ച്ച

 ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍ ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍

Recommended Video

cmsvideo
Hindutva groups asks to boycott Christmas star | Oneindia Malayalam

English summary
Christmas market: Duck market hoping to recover from the crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X