ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ആലഞ്ചേരിയുടെ അടുത്തയാള്‍!! ആശങ്കയുമായി പരാതിക്കാരന്‍
എറണാകുളം -അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷെന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍ ഭൂമിയിടപാട് കേസിലെ ഒന്നാം പ്രതിയായ ആലഞ്ചേരിയുടെ അടുപ്പക്കാരനാണ് ഡിവിഷന്‍ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് എന്ന് കേസിലെ പരാതിക്കാരില്‍ ഒരാളായ അഡ്വ പോളച്ചന്‍ ജോസ് പുതുപ്പാറ ആരോപിച്ചു. അദ്ദേഹം അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നെന്നും പുതുപ്പാറ പറഞ്ഞു.

സ്വാഭാവികം
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്ക് പിന്നാലെ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശം അനുസരിച്ച് കര്‍ദാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുക്കുകായിരുന്നു. ഫാ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവേയും പ്രതി ചേര്‍ത്താണ് കേസെടുത്തിരുന്നത്.ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ കേസ് ഇന്ന് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. അപ്പീല്‍ പരിശോധിച്ച് ഉത്തരവ് സ്റ്റേ ചെയ്യുന്നത് സ്വാഭാവിക നടപടിയാണ്. അപ്പീല്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് സഭയുമായും ആലഞ്ചേരിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. അതുകൊണ്ട് തന്നെ വിധി സുതാര്യമാകുന്നതിന് അദ്ദേഹം മാറി നില്‍ക്കുന്നതായിരുന്നു ഉചിതം.

ഇടവകക്കാര്‍
ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനികും പ്രതികളില്‍ ഒരാളായ സാജു വര്‍ഗീസ് കുന്നേലും ഒരേ ഇടവകക്കാരനാണ്. പലപ്പോഴും സഭയുടെ പല പരിപാടികളിലേയും സ്ഥിര സാന്നിധ്യമാണ് ആന്‍റണി ഡൊമനിക്. സഭയ്ക്കും വൈദികര്‍ക്കും അദ്ദേഹം പലപ്പോഴും നിയമങ്ങളെ കുറിച്ചും മറ്റും ക്ലാസെടുക്കുന്ന ആള്‍ കൂടിയാണ്. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം മാറി നില്‍ക്കുന്നതായിരുന്നും നല്ലതെന്നും അഡ്വ പോളച്ചന്‍ ആവര്‍ത്തിച്ചു.

സുപ്രീം കോടതി വരെ
സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാർച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കർദ്ദിനാളിന് രാജ്യത്തെ നിയമം ബാധകമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കർദ്ദിനാൾ സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്നും നിരീക്ഷിച്ചായിരുന്നു വിധി. ഈ വിധിയാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. അതേസമയം കേസുമായി മുന്നോട്ട് പോകുമെന്നും സുപ്രീം കോടതി വരെ പോയാലും പോരാട്ടം തുടരുമെന്നും പോളച്ചന്‍ വ്യക്തമാക്കി.


Click it and Unblock the Notifications