കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുരുളിയ്‌ക്കെതിരെ കേസെടുക്കാനാകില്ല; ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. എ ഡി ജി പി ബി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ചുരുൡയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. നിലവിലുള്ള നിയമങ്ങള്‍ സിനിമ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദര്‍ഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും ഉന്നത പൊലീസ് സംഘം വിലയിരുത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിനിമ പൊലീസ് സംഘം വിലയിരുത്തിയത്.

ചുരുളിയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ ടി ടിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി പൊലീസിനോട് സിനിമ കാണാന്‍ പറഞ്ഞത്. സിനിമ വിലക്കാനാകില്ലെന്ന് ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നാട്ടില്‍ പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി നിയമത്തില്‍ നിന്ന് രക്ഷപ്പെട്ട് കൊടും കാട്ടിനുള്ളില്‍ താമസിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചുരുളിയെന്ന് ഉന്നതസംഘം സിനിമ കണ്ട ശേഷം റിപ്പോര്‍ട്ട് ചെയ്തു.

യുവതി പരാതി നല്‍കി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്, തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്യുവതി പരാതി നല്‍കി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്, തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്

1

കഥാപാത്രങ്ങള്‍ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്നതിനാല്‍ പരുക്കന്‍ ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത്. ആ കഥാപാത്രങ്ങക്ഷളുടെ വിശ്വാസ്യതയ്ക്ക് ഈ ഭാഷ അനിവാര്യമാണെന്നും ഇത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും പൊലീസ് സംഘം വിലയിരുത്തി. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ സഭ്യമായ ഭാഷ മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഥാപാത്രങ്ങളുടെ ഭാഷയും ശൈലിയും കഥാപാത്രങ്ങളുടെ സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

2

കഥാപാത്രസൃഷ്ടിക്കും വിശ്വാസ്യതയ്ക്കും ഭാഷ ഒരു അവിഭാജ്യഘടകമാണെന്നതിനാല്‍ ഭാഷാപ്രയോഗങ്ങളെ കഥാപാത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിശകലനം നടത്തുവാന്‍ സാധ്യമല്ലെന്നും സമിതി വിലയിരുത്തി. മാത്രമല്ല ഒ ടി ടി പ്ലാറ്റ്‌ഫോം പൊതു ഇടമല്ലെന്നും സംഘം നിരീക്ഷിച്ചു. പൊതുവിടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മോശം പ്രയോഗങ്ങള്‍ ഉണ്ടെങ്കിലേ അവ നിയമവ്യവസ്ഥയെ ലംഘിക്കുന്നതായി കണക്കാക്കാനാകൂവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. സെന്‍സര്‍ഷിപ്പ് പോലുള്ള നിയമങ്ങള്‍ ഒ ടി ടി സംവിധാനങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ലെന്നും ഈ സിനിമ തുടങ്ങുന്നതിന് മുമ്പ് ചിത്രത്തില്‍ വയലന്‍സും മോശം പദപ്രയോഗങ്ങളുമുണ്ടെന്നും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനുള്ളതാണ് എന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് സംഘം വിലയിരുത്തി.

3

ചുരുളി എന്ന സിനിമയുടെ കഥയും സാഹചര്യവും പശ്ചാത്തലവും കഥാപാത്രങ്ങളും പരിശോധിക്കുമ്പോള്‍ സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ കഥാപാത്രസൃഷ്ടിക്ക് അനിവാര്യമാണെന്ന് ദര്‍ശിക്കാനാകും. ചുരുളി എന്ന സിനിമയില്‍ രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, മറ്റു രാജ്യങ്ങളുമായിട്ടുള്ള സൗഹൃദ ബന്ധങ്ങള്‍, മതപരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുല്‍, മതപരമായ സമാധാനം തകര്‍ക്കുന്നതായിട്ടുള്ള സംഭാഷണങ്ങള്‍ സീനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ചുരുളി എന്ന സിനിമയില്‍ കാണുവാന്‍ കഴിയില്ലെന്നും സംഘം വിലയിരുത്തി.

4

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെന്നും രാജ്യത്തിന്റെ നിയമ വ്യവസ്ഥ പ്രതിപാദിക്കുന്ന കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്യാത്തിടത്തോളം കല പൂര്‍ണ്ണമായി കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അവകാശപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ നിലവിലെ നിയമം ലംഘിക്കുന്ന ഒന്നും ചുരുളി സിനിമയിലില്ലെന്നും സമിതി കണ്ടെത്തി. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, ഡി സി പി എ നസീം, ലീഗല്‍ അഡൈ്വസര്‍ കെ ആര്‍ സുചിത്ര, ഡി എസ്. അതുല്യ (വിവര്‍ത്തക) എന്നിവരടങ്ങുന്ന സമിതിയാണ് സിനിമ കണ്ട് വിലയിരുത്തിയത്. ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായത്. എസ്. ഹരീഷാണ് ചുരുളിയുടെ തിരക്കഥ ഒരുക്കിയത്.

Recommended Video

cmsvideo
ചുരുളി സിനിമയിലെ തെറിവിളി ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പോലീസ്

English summary
Police say no case can be registered against Lijo Jose Pellissery directed movie Churuli. The committee headed by ADGP B Padmakumar gave the clean chit to Churuli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X